മാതാവിനെ കൊലപ്പെടുത്തിയ വനിതയുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി

Spread the love

റിയാദ് ∙ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തുകയും സഹോദരിയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ സൗദി വനിതയുടെ വധശിക്ഷ നടപ്പാക്കി ആഭ്യന്തര മന്ത്രാലയം.

 

അൽ ഖസീം മേഖലയിൽ നടന്ന സംഭവത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ സഹർ ബിൻത് ഫൈസൽ അൽ ഹർബിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. നിരപരാധികളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങൾക്കെതിരെ നിയമപ്രകാരം നടപടി തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 

∙ ഭീകരവാദക്കേസുകളിലും വധശിക്ഷ

 

ഭീകരവാദക്കേസുകളിൽ ശിക്ഷിക്കപ്പെട്ട അഞ്ച് സ്വദേശികളുടെ വധശിക്ഷയും ശനിയാഴ്ച നടപ്പാക്കി. മക്കയിലെ പള്ളിയിൽ അനുചിതമായി പെരുമാറിയെന്ന കേസിൽ രണ്ട് ബംഗ്ലാദേശി പൗരന്മാരുടെയും വധശിക്ഷ ഒക്ടോബർ 15ന് നടപ്പാക്കിയിരുന്നു. ആംനസ്റ്റി ഇന്റർനാഷനലിന്റെ കണക്കനുസരിച്ച് 2022–2025 കാലയളവിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിയ രാജ്യങ്ങളിൽ സൗദി മൂന്നാം സ്ഥാനത്താണ്. ചൈനയും ഇറാനുമാണ് മുന്നിൽ.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *