ഇൻഫിനിറ്റി പൂളിൽ 800 അടിയിലേക്ക് വീണ് ഡോക്ടർ; സാഹസികമായി രക്ഷപ്പെടുത്തി

Spread the love

നാച്വറൽ ഇൻഫിനിറ്റി പൂളിൽ 800 അടി താഴ്ചയിലേക്കു വീണ ഡോക്ടറെ പീരുമേട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വാഗമണിൽനിന്നു 2 കിലോമീറ്റർ അകലെയുള്ള നാച്വറൽ ഇൻഫിനിറ്റി പൂളിൽ വിനോദയാത്രയ്ക്കെത്തിയ ഉത്തർപ്രദേശ് സ്വദേശിയാണ് അപകടത്തിൽപെട്ടത്. സഞ്ജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഇഎൻടി സർജനായ സുഖിയ ജെയിനെ (28) ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

കരയിൽനിന്ന് ഏകദേശം 800 അടി താഴ്ചയിൽ, കുത്തനെയുള്ളതും നടന്നു കയറാൻ ബുദ്ധിമുട്ടുള്ളതുമായ പാതയിലൂടെ നാച്വറൽ ഇൻഫിനിറ്റി പൂളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനിടെ ഡോക്ടർ കാൽ വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ 28 വയസ്സുള്ള സുഖിയ ജെയിന്റെ പാദം ഒടിഞ്ഞു തൂങ്ങുകയും നടക്കാൻ സാധിക്കാത്ത അവസ്ഥയിലാവുകയും ചെയ്തു.

 

അഗ്നിരക്ഷാ സേനാംഗങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ നവാസിന്റെ നേതൃത്വത്തിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ആനന്ദ്, രജീഷ്, രാഗേഷ് ലാൽ, അലക്സ് സൈമൺ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. 800 അടി താഴ്ചയിൽനിന്നു ഡോക്ടറെ കരയ്ക്കെത്തിച്ച ശേഷം ഇവിടെനിന്ന് 2 കിലോമീറ്റർ നടന്ന് വാഗമൺ ജംക്‌‌ഷനിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ ഈരാറ്റുപേട്ട ആശുപത്രിയിലേക്കു മാറ്റി.

  • Related Posts

    ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1081 കോടി രൂപ അനുവദിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം നാളെ (തിങ്കളാഴ്ച) മുതല്‍. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കുകയും…

    കള്ളനെന്ന് കരുതി നാട്ടുകാർ കെട്ടിയിട്ടു;പൊലീസ് കരുതലിൽ ജാർഖണ്ഡ് സ്വദേശിക്ക് പുതുജീവിതം

    Spread the love

    Spread the love​കാസർകോട്: മാനസികാസ്വാസ്ഥ്യം മൂലം നാടുവിട്ട് വർഷങ്ങളോളം തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്ന ജാർഖണ്ഡ് സ്വദേശിയായ യുവാവിന് കാസർകോട് പൊലീസിന്റെയും ജീവകാരുണ്യ പ്രവർത്തകരുടെയും ഇടപെടലിൽ പുതുജീവിതം. ചിറ്റാരിക്കൽ പൊലീസിന്റെയും അമ്പലത്തറ സ്നേഹസദനത്തിന്റെയും സമയോചിതമായ ഇടപെടലിലൂടെയാണ് വർഷങ്ങൾക്ക് ശേഷം യുവാവ് സ്വന്തം കുടുംബത്തോടൊപ്പം…

    Leave a Reply

    Your email address will not be published. Required fields are marked *