‘ആർക്കും തുറക്കാം സ്പാ’! ബംഗ്ലദേശിൽ നിന്നും ശ്രീലങ്കയിൽ നിന്നും സ്ത്രീകൾ ജോലിക്ക്; മാനദണ്ഡങ്ങൾ ഇല്ലാത്തത് പഴുതാക്കി ലൈസൻസ് തരപ്പെടുത്തൽ

Spread the love

തിരുവനന്തപുരം ∙ സംസ്ഥാനത്ത് സ്പാകൾ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിർവചിക്കാത്തതു കുറ്റവാളികൾക്കു പഴുതാകുന്നു. ഈ അവ്യക്തത മുതലാക്കിയാണ് ആവശ്യമായ രേഖകളില്ലാതെ സ്പാകൾ ആരംഭിക്കുന്നത്. സാധാരണ വാണിജ്യസ്ഥാപനത്തിനുള്ള ലൈസൻസ് നടപടിക്രമങ്ങളേ സ്പായ്ക്കും ആവശ്യമുള്ളൂ. സ്പാ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തി ലൈസൻസ് നൽകുമെന്നു മാത്രം. ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കാൻ ആയുർവേദ ഡോക്ടർ, അംഗീകൃത സ്ഥാപനത്തിൽനിന്നു പഠനം പൂർത്തിയാക്കിയ തെറപ്പിസ്റ്റ്, ഹെൽത്ത് കാർഡുള്ള ജീവനക്കാർ എന്നിവർ വേണമെന്നു നിഷ്കർഷിക്കുന്നുണ്ടെങ്കിലും പലരും പാലിക്കാറില്ല. തദ്ദേശസ്ഥാപന സെക്രട്ടറിക്കുവേണ്ടി സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ നേരിട്ടു പരിശോധിച്ചാണ് ലൈസൻസ് നൽകേണ്ടത്. എന്നാൽ, കെ സ്മാർട്ട് വഴി ലഭിക്കുന്ന അപേക്ഷകൾ ഉടനടി പരിശോധിച്ച് അനുമതി നൽകണമെന്നും കാലതാമസം വരുത്തരുതെന്നും നിർദേശമുള്ളതിനാൽ ലഭിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ ലൈസൻസ് നൽകുകയാണ് രീതി.

 

ലൈസൻസിന് മറുവഴി

സ്പാ ലൈസൻസിനുള്ള അപേക്ഷ, രേഖയില്ലെന്ന കാരണത്താൽ തദ്ദേശസ്ഥാപനം നിരസിച്ചാൽ പകരം കെ സ്വിഫ്റ്റ് വഴി ചെറുകിട സംരംഭക ലൈസൻസ് തരപ്പെടുത്തും. ഇത്തരം ലൈസൻസ് ഉപയോഗിച്ച് 3 വർഷംവരെ സ്ഥാപനം നടത്താം. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ഈ കാലയളവിൽ സ്പായിൽ പരിശോധന നടത്താൻ തദ്ദേശസ്ഥാപനത്തിനും പരിമിതികളുണ്ട്.

 

കെട്ടിടത്തിന്റെ പേരിൽ ലഭിക്കുന്ന ഈ ലൈസൻസ് ഉപയോഗിച്ച് സ്പാ ആരംഭിക്കുമ്പോൾ സ്ഥാപനം കെട്ടിടഉടമയുടെ പേരിലായാണ് കണക്കാക്കുക. ഇതുമൂലം സ്പാ ആരംഭിക്കുന്നവർക്ക് നിയമപ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടാനും കഴിയും.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *