ഇന്ന് മഹാനവമി; വിദ്യാരംഭത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍; മൂകാംബികയുള്‍പ്പടെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഭക്തജനതിരക്ക്

Spread the love

തിരുവനന്തപുരം: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക്. വിദ്യാരംഭത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന് പുറത്താണെങ്കിലും മലയാളികള്‍ വിദ്യാരംഭത്തിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രമാണ്. മൂകാംബികയില്‍ പുലര്‍ച്ചെ 3 മണിക്ക് നടതുറക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയുടെ കാര്‍മികത്വത്തില്‍ സരസ്വതി മണ്ഡപത്തിലും മണ്ഡപ വരാന്തയിലുമായി കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.

 

ചോറ്റാനിക്കരയില്‍ തന്ത്രി എരൂര്‍ പുലിയന്നൂര്‍ ദിലീപന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പന്തീരടി പൂജയും മേല്‍ശാന്തിമാരായ എന്‍ വി കൃഷ്ണന്‍ നമ്പൂതിരിയുടെയും സി എല്‍ സതീഷ് നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ സരസ്വതി മണ്ഡപത്തിലെ സരസ്വതി പൂജയും കഴിഞ്ഞാണ് എഴുത്തിനിരുത്ത് ആരംഭിക്കുക. ക്ഷേത്രത്തിന്റെ കിഴക്കേ നടയ്ക്കല്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ 16 വൈദിക ബ്രാഹ്മണര്‍ നേതൃത്വം നല്‍കും. കുരുന്നുകള്‍ക്ക് പൂജിച്ച സാരസ്വതാരിഷ്ടം, പഞ്ചാമൃതം, പഴം തുടങ്ങിയവ നല്‍കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

 

തിരൂരിലെ തുഞ്ചന്‍പറമ്പില്‍ പുലര്‍ച്ചെ മുതല്‍ എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടക്കും. സാംസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖരും ആശാന്മാരും ചേര്‍ന്നാണ് കുരുന്നുകളുടെ നാവില്‍ ഹരിശ്രീ കുറിക്കുന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രാവിലെ 7 മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തിലെ വടക്കേ പഠിപ്പുര മണ്ഡപത്തിലാണ് എഴുത്തിനിരുത്ത് നടക്കുക. പുലര്‍ച്ചെ ശീവേലിയും സരസ്വതി പൂജയും കഴിഞ്ഞാണ് വിദ്യാരംഭം.

 

പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കെ ഇന്ദുകുമാരി വിദ്യാരംഭത്തിന് തുടക്കമിടും. ദേവസ്വവും ക്ഷേത്രോപദേശക സമിതിയും ചേര്‍ന്ന് തെരഞ്ഞെടുത്ത ആചാര്യന്മാര്‍ ആദ്യാക്ഷരം പകരും. മഹാനവമി ദിവസത്തിലും മീനത്തിലെ അത്തം നാളും ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കുന്ന ചേര്‍പ്പ് തിരുവുള്ളക്കാവ് ക്ഷേത്രത്തിലും ഇക്കുറി തിരക്കേറും.

 

പനച്ചിക്കാട് സരസ്വതി ക്ഷേത്രം, ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ തുടങ്ങിയ ക്ഷേത്രങ്ങളിലും ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം തേടി എത്തും. തിരക്ക് നിയന്ത്രിക്കുന്നതിനായി പല പ്രമുഖ ക്ഷേത്രങ്ങളിലും മുന്‍കൂട്ടി ബുക്കിംഗ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *