സ്പായിലെ പീഡനം; സീറോ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു, ബംഗ്ലദേശിലേക്കും ഫോൺ വിളി

Spread the love

തിരുവനന്തപുരം∙ കോവളത്തെ സ്പായില്‍ ആന്ധ്ര സ്വദേശിനിയായ പതിനാറുകാരി പീഡനത്തിനിരയായ കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്കും. ചെങ്കല്‍പേട്ട ഗുഡുവാഞ്ചേരിയിലെ സ്പായില്‍ എത്തിച്ചു തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോവളം പൊലീസ് സീറോ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. കേസ് തമിഴ്‌നാട് പൊലീസിനു കൈമാറി.

 

ഇളയമ്മയും ഭര്‍ത്താവും ചേര്‍ന്ന ആദ്യം തന്നെ ബെംഗളൂരുവില്‍ കൊണ്ടുപോയെന്നും പിന്നീട് ചെന്നൈയില്‍ എത്തിച്ചുവെന്നുമാണ് പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞത്. ചെന്നൈയില്‍ എത്തിച്ചതിനു ശേഷം ഗുഡുവാഞ്ചേരിയിലെ സ്പായില്‍ കൊണ്ടുപോയി. അവിടെ തനിക്ക് ലൈംഗികപീഡനം നേരിടേണ്ടിവന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സീറോ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് ഗുഡുവാഞ്ചേരി പൊലീസിനു കൈമാറിയത്. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലാണ് പെണ്‍കുട്ടിയെ അവിടെ എത്തിച്ചതെന്നാണു പൊലീസിനു കിട്ടിയ വിവരം.

 

ഇതിനൊപ്പം കോവളത്തെ സ്പായില്‍ പെണ്‍കുട്ടി ഉണ്ടായിരുന്ന സമയത്ത് എത്തിയ ഇടപാടുകാരുടെ മുഴുവന്‍ വിവരങ്ങളും പൊലീസ് ശേഖരിക്കുകയാണ്. ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇടപാടുകാരെ കണ്ടെത്തി അവരുമായി ബന്ധപ്പെട്ട് മൊഴിയെടുക്കും. സ്പായില്‍ വച്ച് തനിക്കു ലൈംഗികപീഡനം നേരിടേണ്ടിവന്നുവെന്ന പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ആര്‍ക്കൊക്കെ ഇതില്‍ പങ്കുണ്ടെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. സ്പായുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ബാങ്ക് രേഖകളും പൊലീസ് പരിശോധിച്ചു.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *