ഭർത്താവിന്റെ സർക്കാർ ജോലി തട്ടിയെടുക്കാൻ കൊലപാതകം; ഭാര്യയും ബന്ധുവായ കാമുകനും പിടിയിൽ

Spread the love

റാഞ്ചി ∙ സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും കൂട്ടാളിയും പിടിയിൽ. ജാർഖണ്ഡിലെ ഹസാരിബാഗിലെ ഗിഡ്ഡിയിലാണ് സംഭവം. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് മരിച്ചാൽ ആ ജോലി തനിക്കു ലഭിക്കും എന്ന പ്രതീക്ഷയിലാണ് യുവതി കാമുകനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. വീട്ടിൽ മോഷണത്തിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നാണ് ഭാര്യ ആദ്യം മൊഴി നൽകിയത്. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റ ചുരുളഴിഞ്ഞത്.

 

റാഞ്ചിയിലെ പൊതുമേഖല സ്ഥാപനമായ സെൻട്രൽ കോൾ ഫീൽഡ് ലിമിറ്റഡ് (സിസിഎൽ) ജീവനക്കാരനായിരുന്ന മംഗ്ലേഷ് പാൽ എന്നയാളാണ് ഒക്ടോബർ 18 ന് പുലർച്ചെ കൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് ഇയാളെ അക്രമികൾ കൊലപ്പെടുത്തിയത്. നീതു (23) എന്ന സോണാലി കുമാരിയാണ് ബന്ധുകൂടിയായ കാമുകൻ കൗശിക് കുമാർ നൗനിയയുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യത്തിൽ ഇയാളെ പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരനും സഹായിക്കാൻ ഉണ്ടായിരുന്നു. തുടർന്ന് നീതുവിനെ അക്രമികൾ കെട്ടിയിടുകയും വായിൽ തുണി തിരുകുകയും ചെയ്തു. അജ്ഞാതരായ കള്ളന്മാർ കവർച്ചയ്ക്കിടെ ഭാര്യയെ കെട്ടിയിട്ട ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സിസിഎൽ ജീവനക്കാരനെ കൊലപ്പെടുത്തി എന്നാണ് പൊലീസിനു വിവരം ലഭിച്ചത്.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഹസാരിബാഗ് എസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണത്തിനു ഇറങ്ങി. എസ്ഐടി അന്വേഷണത്തിൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. എന്നാൽ ഇവരെ ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് നീതുവിനെ വീണ്ടും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ, ഭർത്താവ് മംഗ്ലേഷിനെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്നും സിസിഎല്ലിൽ ജോലി നേടാനും കാമുകനായ കൗശിക്കിനെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നതായും യുവതി മൊഴി നൽകി.

  • Related Posts

    പോക്സോ ; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

    Spread the love

    Spread the love    തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ്…

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    Leave a Reply

    Your email address will not be published. Required fields are marked *