പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ്, പാക്കിസ്ഥാൻ തീവ്രവാദികളുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ

Spread the love

മുംബൈ ∙ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ വിഡിയോകളും പ്രകോപനപരമായ ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ. മുംബൈയിലെ മാഹിം എൽ.ജെ. റോഡ് സ്വദേശിയായ മുഹമ്മദ് ഹസൻ അബു സർമദ് അക്തർ (32) ആണ് മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ (എടിഎസ്) പിടിയിലായത്.

 

പ്രതിക്ക് പാക്കിസ്ഥാനുമായി നേരിട്ട് ബന്ധമുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇയാൾ ഒറ്റയ്ക്കാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതെന്നും എടിഎസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ മാഹിം പ്രാദേശിക പൊലീസിനു കൈമാറി. മാഹിം സ്വദേശിയായ ഒരാൾ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജന്റുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 21നാണ് എടിഎസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോഴാണ് വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴിയും രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തിയത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ഒരു പോസ്റ്റിനു താഴെ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ‘മോദിക്കെതിരെയും ഇന്ദിരാഗാന്ധിയുടേതുപോലെയുള്ള എന്തെങ്കിലും ചെയ്യണമായിരുന്നു’ എന്ന് അക്തർ കമന്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഇതോടൊപ്പം എക്സ് , ഇൻസ്റ്റഗ്രാം തുടങ്ങിയ ഇടങ്ങളിൽ ആക്രമണത്തിനു പ്രേരിപ്പിക്കുന്ന നിരവധി പോസ്റ്റുകളും ഇയാൾ പങ്കുവച്ചിട്ടുണ്ട്.

 

ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് മസൂദ് അസ്ഹർ സംസാരിക്കുന്ന തീവ്രവാദ ഓഡിയോ ക്ലിപ്പുകൾ ടെലിഗ്രാം ഗ്രൂപ്പിലൂടെ ഇയാൾ പ്രചരിപ്പിച്ചു. കൂടാതെ, ‘ഇബ്ൻ ഇ ഖാസിം’ എന്ന തീവ്രവാദ സ്വഭാവമുള്ള പാക്കിസ്ഥാൻ ടെലിഗ്രാം ചാനലിലും അംഗമായിരുന്നു. പ്രതിയിൽ നിന്ന് റെഡ്മി നോട്ട് 14 പ്രോ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ്, കുറ്റകരമായ സമൂഹമാധ്യമ ഇടപെടലുകളുടെ 39 സ്ക്രീൻഷോട്ടുകൾ തെളിവായി ശേഖരിച്ചിട്ടുണ്ട്. ബോളിവുഡ് താരം ടൈഗർ ഷ്റോഫിനു നേരെ മുംബൈയിൽ അടുത്തിടെയുണ്ടായ ആക്രമണത്തിനു പിന്നിലെ പ്രതികളിലൊരാളും സമാനമായ രീതിയിൽ റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്താണ് സെലിബ്രിറ്റികളുടെ വീടുകൾ നിരീക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു.

  • Related Posts

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി

    Spread the love

    Spread the love  മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസില്‍ ഒമ്പത് വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂര്‍, ചെങ്ങളായി സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ കമ്പളക്കാട്, തേര്‍വാടിക്കുന്ന്, കാവുവയല്‍…

    ‘മരുഭൂമിയിൽ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം’; ദുബായിൽ പ്രവാസി യുവതിയുടെ അക്കൗണ്ട് മുഴുവൻ ഒറ്റയടിക്ക് കാലിയായി, കാരണം ആ ഷോപ്പിങ്?

    Spread the love

    Spread the loveദുബായ് ∙ ബാങ്ക് അക്കൗണ്ടിൽനിന്നു പണം പിൻവലിച്ചതിന്റെ സന്ദേശങ്ങൾ ഫോണിലെത്തിയപ്പോൾ ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഞെട്ടി. വർഷങ്ങളായി സ്വരുക്കൂട്ടിയ സമ്പാദ്യം അപ്പോഴേക്കും അക്കൗണ്ടിൽനിന്നു നഷ്ടപ്പെട്ടിരുന്നു. താൻ ഇടപാട് നടത്തുകയോ പണം പിൻവലിക്കാൻ അനുമതി നൽകുകയോ ചെയ്യാത്തതിനാൽ അവർ…

    Leave a Reply

    Your email address will not be published. Required fields are marked *