കുട്ടികളെ കുരുക്കി അശ്ലീല നിർമാണം: ദൃശ്യങ്ങൾ പങ്കുവയ്ക്കാൻ സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ സജീവം; ഞെട്ടിക്കുന്ന വിവരങ്ങൾ

Spread the love

തൃശൂർ ∙ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പകർത്താൻ കുട്ടികളെത്തന്നെ ഉപയോഗിക്കുന്നതായി സൂചന. ഇരകളാകുന്ന കുട്ടികൾ അറിഞ്ഞോ അറിയാതെയോ പകർത്തുന്ന ദൃശ്യങ്ങൾ ഗ്രൂപ്പുകളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ടെന്നാണു പൊലീസിനു കിട്ടിയ വിവരം. ഇത്തരം ഫോട്ടോകളും വിഡിയോകളും കണ്ടെത്താനായി ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പൊലീസ് നടത്തുന്ന റെയ്ഡിലാണ് വിവരങ്ങൾ ലഭിച്ചത്.

 

ഇത്തരം ദൃശ്യങ്ങൾ പങ്കുവയ്ക്കാൻ മാത്രം സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ സജീവമാണ്. അംഗത്വം നിലനിർത്താൻ പുതിയ വിഡിയോകൾ ഷെയർ ചെയ്യണമെന്നാണ് ഗ്രൂപ്പുകളിലെ വ്യവസ്ഥകളിലൊന്ന്. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഇന്റർനെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്നത് എളുപ്പമല്ല. ഒരിക്കൽ പങ്കുവച്ച ദൃശ്യങ്ങൾ വീണ്ടും പോസ്റ്റ് ചെയ്താൽ ഗ്രൂപ്പിൽനിന്നു പുറത്താക്കും. ഇതോടെ പുതിയ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അംഗങ്ങൾ പ്രേരിതരാകുന്നു. സ്വാഭാവികമായും ഇരകളാക്കപ്പെടുന്നത് പരിചയത്തിലോ പരിസരങ്ങളിലോ ഉള്ള കുട്ടികളാകും.

 

കുട്ടികളെ കെണിയിൽനിന്നു രക്ഷിക്കാൻ കൂടുതൽ ബോധവൽക്കരണമല്ലാതെ വഴികളില്ലെന്നു പൊലീസ് സൂചിപ്പിക്കുന്നു. കേരള പൊലീസിന്റെ കൗണ്ടർ ചൈൽഡ് സെക്‌ഷ്വൽ എക്സ്പ്ലോയിറ്റേഷൻ യൂണിറ്റാണ് റെയ്ഡുകൾ നടത്തുന്നത്. സംസ്ഥാനത്ത് എണ്ണായിരത്തിലധികം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. നാനൂറിലേറെ അറസ്റ്റും നടന്നു. പോക്സോ വകുപ്പ് അനുസരിച്ച്, ഇത്തരം ദൃശ്യങ്ങൾ സൂക്ഷിക്കുന്നതും പങ്കുവയ്ക്കുന്നതും കടുത്ത ശിക്ഷകൾക്കിടയാക്കും.

  • Related Posts

    കാർ കയറ്റി അഭ്യാസം; കേരളോത്സവം നടത്താൻ തയാറാക്കിയ മൈതാനം നശിച്ചു: ഉടമയ്ക്ക് പിഴ 57,000 രൂപ

    Spread the love

    Spread the loveകൊച്ചി∙ ഗ്രൗണ്ടിൽ കാർ കയറ്റി നാലു വട്ടംവച്ചതേ ഓർമയുള്ളു, വാഹന ഉടമയ്ക്ക് പിഴ 57,212 രൂപ. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം ഗ്രൗണ്ടിൽ അനുമതിയില്ലാതെ വാഹനം കയറ്റി ഓടിച്ചയാൾക്കാണ് പിഴ. ഈ വർ‍ഷത്തെ കേരളോത്സവം നടത്തുന്നതിനായി സജ്ജീകരിച്ചിട്ടിരുന്ന ഗ്രൗണ്ടിലായിരുന്നു…

    ഓട്ടോ ‍ഡ്രൈവര്‍ക്കും ഭാര്യയ്ക്കുമെതിരെ ഗുണ്ടാആക്രമണം; വിവാഹം മുടങ്ങിയ അയല്‍ക്കാരന്‍റെ ക്വട്ടേഷനെന്ന് അക്രമികള്‍

    Spread the love

    Spread the loveവിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയില്‍ ഓട്ടോ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും നേരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് പേരാമ്പ്ര സ്വദേശി റഷീദിനും ഭാര്യ ഷംനയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. മുളകുപൊടി എറിഞ്ഞശേഷം ഇരുമ്പുകട്ട ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അയല്‍വാസി ഏല്‍പ്പിച്ച ക്വട്ടേഷന്‍ ആണെന്ന് പറഞ്ഞായിരുന്നു ആക്രമണം.…

    Leave a Reply

    Your email address will not be published. Required fields are marked *