‘തൂഫാന്‍ ക്ലാസ് ആണെങ്കില്‍ വരാന്‍ പോണത് മാസ്’; സൈബര്‍ തട്ടിപ്പ് തടയാന്‍ പുതിയ ഓപ്പറേഷനുമായി പൊലീസ്

Spread the love

തിരുവനന്തപുരം: തൂഫാന് പിന്നാലെ സൈബര്‍ തട്ടിപ്പുകാരെ കുടുക്കാന്‍ പുതിയ ഓപ്പറേഷനുമായി പൊലീസ്. മുന്നറിയിപ്പ് വീഡിയോ പുറത്ത് വിട്ട് കേരള പൊലീസ് സൈബര്‍ വിഭാഗം. തൂഫാന്‍ ക്ലാസ് എങ്കില്‍ വരാനിരിക്കുന്നത് മാസ് എന്ന് വീഡിയോ സന്ദേശത്തില്‍ പറയുന്നു.

 

കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ശക്തമായി തുടരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofaan) ലഹരിവേട്ടയിൽ ഇതുവരെ 15,013 പേർ അറസ്റ്റിലായതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ 69 കേസുകളിലായി 74 പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ഓപ്പറേഷന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 13,911 ആയി ഉയർന്നു.

 

ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായി വൻതോതിലുള്ള പിടിച്ചെടുക്കലുകളാണ് പോലീസ് നടത്തിവരുന്നത്. ഇതുവരെ സംസ്ഥാനത്തുടനീളമായി 28,463.083 ഗ്രാം എം.ഡി.എം.എ, 1,907.475 കിലോഗ്രാം കഞ്ചാവ്, 7,260.352 ഗ്രാം ഹാഷിഷ് ഓയിൽ, 468.700 ഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ മാത്രം ചെറിയ അളവിലും ഇടത്തരം അളവിലുമായി എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരവും കോട്പ (COTPA) നിയമപ്രകാരവും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും ഇതിലൂടെ മാരക ലഹരിമരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

 

കേവലം റെയ്ഡുകളിൽ മാത്രം ഒതുങ്ങാതെ, ലഹരിക്കെതിരെ ശക്തമായ ബോധവത്ക്കരണ പരിപാടികളും പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്ത് 49 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ ആകെ 11,604 ബോധവത്ക്കരണ ക്ലാസുകളും 1,051 കൗൺസിലിംഗുകളും സ്കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 8,052 പരിപാടികളും സംഘടിപ്പിച്ചു കഴിഞ്ഞു.

 

സംസ്ഥാനത്ത് ലഹരി വിൽപനയോ ഉപയോഗമോ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് പോലീസിനെ വിവരമറിയിക്കാം. ഇതിനായി 9497979794, 9497927797 എന്നീ നമ്പരുകളിലോ 9995966666 എന്ന വാട്സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

  • Related Posts

    പയ്യോളി പോക്സോ കേസ്: പെൺകുട്ടിയെ ഇന്നോവ കാറിലും ഥാറിലും പീഡിപ്പിച്ചെന്ന് കണ്ടെത്തൽ

    Spread the love

    Spread the loveകോഴിക്കോട്: പയ്യോളി പോക്സോ കേസില്‍ പ്രതിയായ റഫീഖിന്റെ രണ്ട് കാറുകളും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഈ രണ്ട് കാറുകളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.   കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി കോടതി പ്രതിയെ പൊലീസ്…

    എടിഎം മെഷീൻ ഇളക്കി മാറ്റാൻ ശ്രമം, അലാറം ഡൽഹിയിൽ മുഴങ്ങി; കണ്ണൂരിൽ കവർച്ചയ്ക്കെത്തിയ ഇതര സംസ്ഥാനക്കാരൻ പിടിയിൽ

    Spread the love

    Spread the loveകണ്ണൂർ : കണ്ണൂർ നഗരത്തിൽ എടി എം കൗണ്ടറിൽ വൻ കവർച്ചയ്ക്കെത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവ് പിടിയിൽ. കൊൽക്കൊത്ത സ്വദേശി റഹാൻ അലി (22) ആണ് പിടിയിലായത്. കണ്ണൂർ എസ് എൻ പാർക്കിന് സമീപത്തെ മഠത്തിൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *