ഒറ്റ രാത്രി: നാലു ജില്ലകളിൽ പിടിയിലായത് 55 കുട്ടി ഡ്രൈവർമാർ!

Spread the love

കോഴിക്കോട് ∙ ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഇത്തരം 55 പേർക്കെതിരെ കേസെടുത്തു. കോഴിക്കോട് നഗരത്തിലും റൂറൽ ജില്ലയിലുമായി 23 പേർക്കെതിരെ കേസെടുത്തു. വയനാട്– 1, കണ്ണൂർ– 18, കാസർകോട്– 13 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കേസുകൾ.

 

കുട്ടികൾക്കെതിരെ സോഷ്യൽ ബാക് ഗ്രൗണ്ട് റിപ്പോർട്ടും (എസ്ബിആർ) രക്ഷിതാക്കൾ ഉൾപ്പെടെയുള്ള വാഹന ഉടമകൾക്കെതിരെ എഫ്ഐആറും റജിസ്റ്റർ ചെയ്തു. കുട്ടികളുടെ വിവരങ്ങൾ ജുവനൈൽ ജസ്റ്റിസ് ബോർഡിനു കൈമാറും. വാഹന ഉടമകൾക്കെതിരെ 25,000 രൂപ പിഴയും തുടർനടപടികളും ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. കുട്ടികൾക്കു വാഹനം ഓടിക്കാൻ നൽകുന്ന ആർസി ഉടമകൾക്കെതിരെയും നിയമനടപടി സ്വീകരിക്കും.

 

പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിനായി കണ്ണൂർ റേഞ്ചിലെ പൊലീസ് ജില്ലകളിൽ ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച പുലർച്ചെ 4 വരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് 55 പേർക്കെതിരെ നടപടിയെടുത്തത്. കണ്ണൂർ റേഞ്ച് ഡിഐജി കെ.കാർത്തിക്കിന്റെ നിർദേശപ്രകാരമായിരുന്നു സ്പെഷൽ ഡ്രൈവ്.

  • Related Posts

    നിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല, ഏത് വയസിലും എല്‍എല്‍ബി പഠിക്കാം; നിയന്ത്രണം നീക്കി ബാര്‍ കൗണ്‍സില്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: നിയമപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രായം ഇനി തടസമാകില്ല. മൂന്ന് വര്‍ഷ, അഞ്ച് വര്‍ഷ എല്‍എല്‍ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന പ്രായപരിധി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) പിന്‍വലിച്ചു. ഇതോടെ ഏത് പ്രായത്തിലുള്ളവര്‍ക്കും നിയമപഠനത്തിന് പ്രവേശനം…

    ‘അഭിരാമിന്റെ സുഹൃത്തിന്റെ കയ്യിൽ പ്രതിയുടെ പെൺസുഹൃത്തിന്റെ സ്വകാര്യ ദൃശ്യങ്ങൾ; മുൻപും വിളിച്ചു വരുത്തി മർദിച്ചു’

    Spread the love

    Spread the loveതിരുവനന്തപുരം∙ കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുൻപ് തന്നെയും അഭിരാമിനെയും പ്രതി ക്രൂരമായി മർദിച്ചിരുന്നെന്ന് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട അഭിരാമിന്റെ സുഹ‍ൃത്ത് പൊലീസിൽ മൊഴി നൽകി. കേസിലെ ഒന്നാംപ്രതി തന്നെയും അഭിരാമിനെയും ഒരിടത്തേക്കു വിളിച്ചു വരുത്തി, പിന്നാലെ ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ്…

    Leave a Reply

    Your email address will not be published. Required fields are marked *