സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പോക്സോ കേസ്, അറസ്റ്റ്

Spread the love

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. അയ്യപ്പൻകാവ് സ്വദേശിയായ അലനെ (23)യാണ് പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി-ചേരാനല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘വേണാട്’ എന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് പ്രതി.

 

കൊച്ചിയിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസ്സിൽ വെച്ചായിരുന്നു അതിക്രമം. പെൺകുട്ടിയോട് അശ്ലീലമായി സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.

 

കഴിഞ്ഞ ഒരുമാസത്തോളമായി പ്രതി വിദ്യാർത്ഥിനിയെ സ്ഥിരമായി പിന്തുടർന്നു ശല്യപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ശല്യം സഹിക്കാനാവാതെ വന്നതോടെയാണ് പെൺകുട്ടി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.

 

ഇതിനുമുമ്പും സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിയെ ബസ്സിൽവെച്ച് കടന്നുപിടിച്ചതിന് നാട്ടുകാർ ഇയാളെ കൈയേറ്റം ചെയ്തതതായും വിവരമുണ്ട്.

  • Related Posts

    നിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല, ഏത് വയസിലും എല്‍എല്‍ബി പഠിക്കാം; നിയന്ത്രണം നീക്കി ബാര്‍ കൗണ്‍സില്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: നിയമപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രായം ഇനി തടസമാകില്ല. മൂന്ന് വര്‍ഷ, അഞ്ച് വര്‍ഷ എല്‍എല്‍ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന പ്രായപരിധി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) പിന്‍വലിച്ചു. ഇതോടെ ഏത് പ്രായത്തിലുള്ളവര്‍ക്കും നിയമപഠനത്തിന് പ്രവേശനം…

    ‘അഭിരാമിന്റെ സുഹൃത്തിന്റെ കയ്യിൽ പ്രതിയുടെ പെൺസുഹൃത്തിന്റെ സ്വകാര്യ ദൃശ്യങ്ങൾ; മുൻപും വിളിച്ചു വരുത്തി മർദിച്ചു’

    Spread the love

    Spread the loveതിരുവനന്തപുരം∙ കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുൻപ് തന്നെയും അഭിരാമിനെയും പ്രതി ക്രൂരമായി മർദിച്ചിരുന്നെന്ന് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട അഭിരാമിന്റെ സുഹ‍ൃത്ത് പൊലീസിൽ മൊഴി നൽകി. കേസിലെ ഒന്നാംപ്രതി തന്നെയും അഭിരാമിനെയും ഒരിടത്തേക്കു വിളിച്ചു വരുത്തി, പിന്നാലെ ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ്…

    Leave a Reply

    Your email address will not be published. Required fields are marked *