*യുക്രെയ്നിൽ ട്രെയിനിന് നേരെ ഡ്രോണാക്രമണം: 13 പേർ കൊല്ലപ്പെട്ടു*

Spread the love

കീവ്: യുക്രെയ്നിൽ ട്രെയിനിന് നേരെയുണ്ടായ റഷ്യൻ ഡ്രോണാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മധ്യയുക്രെയ്നിലെ ദ്‌നിപ്രോയിൽ നിന്നും സപോരിഷിയലിലേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്.

യാത്രക്കാരുമായി സപോരിഷിയയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന തയ്യാറെടുക്കവെ പ്ലാറ്റ്‌ഫോമിൽ ജെറ്റ് പവർ ഡ്രോൺ ഇടിക്കുകയായിരുന്നു. അപകട സാധ്യത മുന്നറിയിപ്പ് ഉണ്ടായിട്ടും നിരവധി ആളുകൾ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നുവെന്നും സംസ്ഥാന റെയിൽ കമ്പനി ഉക്രസാലിസ്‌നിറ്റ്‌സിയ വ്യക്തമാക്കി.ആക്രമണം നടന്നതിന് പിന്നാലെ സ്ഥലത്ത് വൈദ്യസഹായം ഏർപ്പെടുത്തിയതായി ദ്നിപ്രോപെട്രോവ്സ്ക് ഒബ്ലാസ്റ്റ് ഗവർണർ ഒലെക്സാണ്ടർ ഹാൻഷ വ്യക്തമാക്കി. പാസഞ്ചർ ട്രെയിനുകളടക്കം യുക്രെയ്‌നിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ശ്രമങ്ങളിൽ ഏറ്റവും പുതിയതാണ് ദ്നിപ്രോയ്‌ക്കെതിരായ ആക്രമണം.

  • Related Posts

    ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

    Spread the love

    Spread the loveലിസ്ബന്‍: പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏറെ വൈകാരികമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടാണ് ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 23 വര്‍ഷമായി പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ നട്ടെല്ലായി നിന്ന താരമാണ് ക്രിസ്റ്റിയാനോ.…

    റിയാദിലെ ഹൂതി ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

    Spread the love

    Spread the loveറിയാദ്∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. ഒക്ടോബർ 10ന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.   മരണത്തിൽ റിയാദിലെ…

    Leave a Reply

    Your email address will not be published. Required fields are marked *