ഒരു ടിക്കറ്റിന് 2000 രൂപ’; വിജയുടെ അവസാന ചിത്രം കാണാൻ പോക്കറ്റ് കീറും

Spread the love

വിജയുടെ അവസാന ചിത്രം എന്ന പേരുമായിട്ടാണ് ജനനായകൻ എത്തുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി ഒൻപതിനാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുക. ചിത്രത്തിന്റെ പ്രീബുക്കിങ് ആരംഭിച്ച ബെംഗളൂരിൽ മോണിങ് ഷോയുടെ ടിക്കറ്റുകളുടെ നിരക്ക് 2000 രൂപ വരെ ഉയർന്നിട്ടുണ്ട്.

 

പുലർച്ചെ 6:30- ന് ഷോ ആരംഭിക്കുന്ന മുകുന്ദ തിയേറ്ററിൽ 1800-നും 2000-നും ഇടയ്ക്കാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾക്ക് 1000- 2000 രൂപയ്ക്കിടയിൽ വിലയിട്ടിട്ടും ഇതിനോടകം വിറ്റുതീർന്നു. മോണിങ് ഷോകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 800 ആണ്. ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ടിക്കറ്റ് ഇതുവരെ ലഭ്യമായിട്ടില്ല.

 

തമിഴ്നാട്ടിൽ ഇതുവരെ ബുക്കിങ് ആരംഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ജനായകനിൽ’ മമിത ബൈജു, പൂജ ഹെഗ്ഡെ, ബോബി ഡിയോൾ എന്നിവരും അഭിനയിക്കുന്നു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള വിജയുടെ അവസാന ചിത്രമാണിത്.

  • Related Posts

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    വിവാഹം കഴിഞ്ഞ് 17 ദിവസം; 28കാരന്‍ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

    Spread the love

    Spread the loveന്യൂഡൽഹി∙ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് (28) മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ വിവാഹം…

    Leave a Reply

    Your email address will not be published. Required fields are marked *