*വീണ്ടും പവര്‍കട്ട് വരുമോ? ഹിമാചലില്‍ നിന്നുള്ള വൈദ്യുതി ലഭിക്കില്ല; വരുന്നത് ഗുരുതര പ്രതിസന്ധി*

Spread the love

സര്‍ക്കാര്‍ അലംഭാവമാണ് വൈദ്യുതി ലഭിക്കാത്തതിന് കാരണം. കെഎസ്ഇബി പല തവണ കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല.
ഹിമാചലില്‍ നിന്നുള്ള വൈദ്യുതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ നവംബറില്‍ നേരിടാന്‍ പോകുന്നത് ഗുരുതരമായ വൈദ്യുതി പ്രതിസന്ധി. സര്‍ക്കാര്‍ അലംഭാവമാണ് വൈദ്യുതി ലഭിക്കാത്തതിന് കാരണം. കെഎസ്ഇബി പല തവണ കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല. ഒരുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് ഹിമാചല്‍ പ്രദേശിന്റെ പിന്മാറ്റം.

രാത്രികാലങ്ങളില്‍ 1200 മെഗാവാട്ട് വൈദ്യുതി വരെ നല്‍കാമെന്നായിരുന്നു ഹിമാചലുമായുള്ള ധാരണ. ഹിമാചല്‍ പ്രദേശില്‍ നിന്ന് ലഭിച്ച വൈദ്യുതി ഉപയോഗിച്ചാണ് ഈ മാസം പ്രതിസന്ധിയില്ലാതെ കടന്ന് പോയത്. അടുത്ത വര്‍ഷം മേയ് വരെയുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയുന്ന സാഹചര്യമാണ് സര്‍ക്കാര്‍ അനുമതി നീണ്ടതിലൂടെ നഷ്ടപ്പെട്ടത്.

  • Related Posts

    നിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല, ഏത് വയസിലും എല്‍എല്‍ബി പഠിക്കാം; നിയന്ത്രണം നീക്കി ബാര്‍ കൗണ്‍സില്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: നിയമപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രായം ഇനി തടസമാകില്ല. മൂന്ന് വര്‍ഷ, അഞ്ച് വര്‍ഷ എല്‍എല്‍ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന പ്രായപരിധി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) പിന്‍വലിച്ചു. ഇതോടെ ഏത് പ്രായത്തിലുള്ളവര്‍ക്കും നിയമപഠനത്തിന് പ്രവേശനം…

    ‘അഭിരാമിന്റെ സുഹൃത്തിന്റെ കയ്യിൽ പ്രതിയുടെ പെൺസുഹൃത്തിന്റെ സ്വകാര്യ ദൃശ്യങ്ങൾ; മുൻപും വിളിച്ചു വരുത്തി മർദിച്ചു’

    Spread the love

    Spread the loveതിരുവനന്തപുരം∙ കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുൻപ് തന്നെയും അഭിരാമിനെയും പ്രതി ക്രൂരമായി മർദിച്ചിരുന്നെന്ന് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട അഭിരാമിന്റെ സുഹ‍ൃത്ത് പൊലീസിൽ മൊഴി നൽകി. കേസിലെ ഒന്നാംപ്രതി തന്നെയും അഭിരാമിനെയും ഒരിടത്തേക്കു വിളിച്ചു വരുത്തി, പിന്നാലെ ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ്…

    Leave a Reply

    Your email address will not be published. Required fields are marked *