തിരുവനന്തപുരം: മമ്മൂട്ടിയെ സന്ദര്‍ശിച്ചതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എംഎല്‍എ. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്ന് വിജിന്‍ പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പിലെ സന്ദര്‍ശന സമയത്തുണ്ടായ വിവാദങ്ങളൊക്കെ അന്നേ പറഞ്ഞ് അവസാനിപ്പിച്ചതാണെന്നും വിജിന്‍ അഭിപ്രായപ്പെട്ടു. മമ്മൂട്ടിയെ സന്ദര്‍ശിക്കുന്നതിന്റെ വീഡിയോയും വിജിന്‍ പങ്കുവെച്ചു.
മലയാളത്തിന്റെ മഹാനടന്‍ മമ്മൂക്കയുടെ ക്ഷണം സ്വീകരിച്ചാണ് സംസ്ഥാനത്തെ ഡിവൈഎഫ്‌ഐ- എസ്എഫ്‌ഐ നേതൃത്വം അദ്ദേഹത്തെ കാണാന്‍ ചെന്നത്. സ്നേഹപൂര്‍വ്വം സ്വീകരിച്ച് ദീര്‍ഘനേരം രാഷ്ട്രീയ സാംസ്‌കാരിക കാര്യങ്ങളില്‍ അഭിപ്രായം പറയുകയും അന്വേഷണങ്ങള്‍ നടത്തുകയുമുണ്ടായി. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ മനുഷ്യത്വത്തിന്റെ മഹത്തരമായ നിരീക്ഷണങ്ങള്‍, ജീവിത വീക്ഷണങ്ങള്‍ എല്ലാം പങ്കുവച്ചു കൊണ്ടായിരുന്നു മമ്മുക്കയുടെ സംസാരം’, വിജിന്‍ കുറിച്ചു.





