*മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണം; ബാറുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി മന്ത്രി എം ലിജു*

Spread the love

തിരുവനന്തപുരം: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് എക്‌സൈസ് മന്ത്രി എം ലിജു. 23 വയസ് ആണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് കര്‍ശനമായി പാലിക്കണമെന്നും എം ലിജു മാധ്യമങ്ങളോട് പറഞ്ഞു. ബാര്‍ ലൈസന്‍സുകാരുടെ ഉത്തരവാദിത്തമായിരിക്കും ഇതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.23 വയസാണ് മദ്യം ഉപയോഗിക്കുന്നതിന് കേരളത്തില്‍ അംഗീകരിക്കപ്പെട്ട കുറഞ്ഞപ്രായം. നെടുമ്പാശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് മുന്‍പാണ് കേസെടുക്കാന്‍ താന്‍ എക്‌സൈസിന് നിര്‍ദേശം നല്‍കിയത്. കുട്ടികള്‍ക്ക് മദ്യം കൊടുത്ത ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ശക്തമായ ശിക്ഷ നല്‍കി. ഇനി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കേരളത്തില്‍ എവിടെയെങ്കിലും നിയമാനുസൃതമായ പ്രായപരിധിയില്‍ താഴെയുള്ളവര്‍ക്ക് മദ്യം കൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി ഉണ്ടാകും. ആ ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.അതുകൊണ്ട് കേരളത്തിലെ ബാറുകള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മദ്യം കഴിക്കാനുള്ള അവകാശം നിയമപ്രകാരം 23 വയസ് ആണെങ്കില്‍ ഈ പ്രായപരിധി കഴിഞ്ഞവര്‍ കഴിച്ചാല്‍ മതി. അതില്‍ താഴെയുള്ളവരെ കൃത്യമായി പരിശോധിക്കേണ്ട ഉത്തരവാദിത്തം ബാറുകള്‍ക്ക് ആണ്. കേരളത്തില്‍ നിരുത്തരവാദപരമായ നിരവധി വാഹനാപകടങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മദ്യം കൊടുക്കുക, ആ മദ്യം കഴിച്ച് അവര്‍ അപകടം ഉണ്ടാക്കുക. നിരവധി കുടുംബങ്ങള്‍ അനാഥമാകുക. അതിന് അവസരം ഉണ്ടാക്കിയാല്‍ ബാറുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. നിയമം പാലിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കാണ്. പ്രായത്തില്‍ സംശയം തോന്നിയാല്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ബാര്‍ അധികൃതര്‍ പരിശോധിക്കണം. എന്നിട്ട് മാത്രമേ മദ്യം നല്‍കാവൂ എന്നും മന്ത്രി പറഞ്ഞു

  • Related Posts

    നിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല, ഏത് വയസിലും എല്‍എല്‍ബി പഠിക്കാം; നിയന്ത്രണം നീക്കി ബാര്‍ കൗണ്‍സില്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: നിയമപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രായം ഇനി തടസമാകില്ല. മൂന്ന് വര്‍ഷ, അഞ്ച് വര്‍ഷ എല്‍എല്‍ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന പ്രായപരിധി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) പിന്‍വലിച്ചു. ഇതോടെ ഏത് പ്രായത്തിലുള്ളവര്‍ക്കും നിയമപഠനത്തിന് പ്രവേശനം…

    ‘അഭിരാമിന്റെ സുഹൃത്തിന്റെ കയ്യിൽ പ്രതിയുടെ പെൺസുഹൃത്തിന്റെ സ്വകാര്യ ദൃശ്യങ്ങൾ; മുൻപും വിളിച്ചു വരുത്തി മർദിച്ചു’

    Spread the love

    Spread the loveതിരുവനന്തപുരം∙ കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുൻപ് തന്നെയും അഭിരാമിനെയും പ്രതി ക്രൂരമായി മർദിച്ചിരുന്നെന്ന് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട അഭിരാമിന്റെ സുഹ‍ൃത്ത് പൊലീസിൽ മൊഴി നൽകി. കേസിലെ ഒന്നാംപ്രതി തന്നെയും അഭിരാമിനെയും ഒരിടത്തേക്കു വിളിച്ചു വരുത്തി, പിന്നാലെ ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ്…

    Leave a Reply

    Your email address will not be published. Required fields are marked *