*കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം*

Spread the love

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആറില്‍ പേര് നീക്കം ചെയ്തവര്‍ക്ക് പരാതി നല്‍കാനുള്ള സമയം നീട്ടി നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റേതാണ് നിർദേശം. പരാതിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. രേഖാമൂലം ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് ഉചിതമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.ഉത്തര്‍പ്രദേശ്, കേരളം, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ‘എസ്‌ഐആര്‍’ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേരളത്തില്‍ എസ്‌ഐആറിന്റെ ഭാഗമായി പേരു നീക്കം ചെയ്യപ്പെട്ടവര്‍ക്ക്, പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് ( ഒക്ടോബര്‍ 30) അവസാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അഭിഭാഷകന്‍ ജി പ്രകാശ് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് പരാതിയുള്ളവര്‍ക്ക് തുടര്‍ന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.കേരളത്തിലെയും ഛത്തീസ്ഗഡിലെയും എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡി എസ് നായിഡു കോടതിയെ അറിയിച്ചു. ഉത്തര്‍പ്രദേശിനെ സംബന്ധിച്ചിടത്തോളം, വന്‍തോതില്‍ ‘ഫോം 7’ സമര്‍പ്പിക്കപ്പെട്ടെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതില്‍ അവ വ്യാജമാണെന്ന് കണ്ടെത്തി. അതില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട് എന്നും അഭിഭാഷകന്‍ നായിഡു അറിയിച്ചു.

  • Related Posts

    ‘ജെൻ സി കുട്ടികളുടെ അത്ര അറിവ് അവരുടെ അച്ഛനും അമ്മയ്ക്കും പോലുമില്ല; ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നത്’

    Spread the love

    Spread the love‘പിച്ചൈക്കാരൻ’ എന്ന ഒരൊറ്റ ചിത്രം മാത്രം മതി തമിഴ്, മലയാളം സിനിമാ പ്രേക്ഷകർക്ക് നടൻ വിജയ് ആന്റണിയെ ഓർത്തിരിക്കാൻ. 2023 ലാണ് വിജയ് ആന്റണിയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സംഭവമുണ്ടായത്. അദ്ദേഹത്തിന്റെ മകൾ മീരയുടെ വിയോഗമായിരുന്നു അത്. ചെന്നൈയിലെ…

    ഡോക്ടറെ മർദിച്ച കേസിൽ ട്വിസ്റ്റ്: മദ്യം കഴിപ്പിച്ച് അവശയാക്കിയശേഷം പീ‍ഡിപ്പിച്ചു; പരാതി നൽകി നടിയുടെ ബന്ധു

    Spread the love

    Spread the loveകൊച്ചി ∙ നടിയും നടനുമടക്കം പ്രതിയായ ഡോക്ടർ മർദന കേസിൽ ട്വിസ്റ്റ്. മര്‍ദനത്തിനും പിടിച്ചുപറിക്കും ഇരയായതായി പരാതി നൽകിയ ഡോ. ജോൺസൺ കെ.വർഗീസിനെതിരെ ബലാത്സംഗ പരാതി. മദ്യം കഴിപ്പിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *