*നടുറോഡിൽ നിന്നതു ചോദ്യംചെയ്ത യുവാവിനെ വെട്ടി; കാറിനു തീയിട്ടു, മൂന്നംഗ സംഘം ഒളിവിൽ*

Spread the love

നെയ്യാറ്റിൻകര∙ റോഡിൽ മാർഗ തടസ്സം സൃഷ്ടിച്ചതു ചോദ്യംചെയ്ത യുവാവിനെ, മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. യുവാവ് സഞ്ചരിച്ച കാർ തീവച്ചുനശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ പ്രദീപിനെ (38) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും മാരായമുട്ടം പൊലീസ് അറിയിച്ചു.ഇന്നലെ പുലർച്ചെ ഒന്നരയോടെ കൊല്ലയിൽ കൊടവിളാകത്തായിരുന്നു സംഭവം. വീട്ടിലേക്ക് വരികയായിരുന്ന പ്രദീപ്, നടുറോഡിൽ നിന്നവരോട് മാറാൻ ആവശ്യപ്പെടുകയായിരുന്നു. അവർ അസഭ്യം പറഞ്ഞതു ചോദ്യംചെയ്തതോടെ പ്രദീപിനെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രദീപിന്റെ കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമായി 12 മുറിവുകളുണ്ട്. പലതും ആഴമേറിയ മുറിവുകളാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ബഹളം കേട്ട് എത്തിയ ബന്ധുക്കളാണ് പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചത്. പ്രദീപിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ സമയത്ത് പ്രതികൾ കാറിന് തീയിട്ടെന്നും പൊലീസ് പറഞ്ഞു. പ്രദീപിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാറാണ്. കാർ പൂർണമായും കത്തി. പെട്ടെന്നുണ്ടായ പ്രകോപനത്തെത്തുടർന്നാണ് ആക്രമണമെന്നും പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

  • Related Posts

    ലോഡ്ജിൽ മുറിയെടുത്ത യുവാവിനേയും പെൺ സുഹൃത്തിനേയും ആക്രമിച്ച് പണവും സ്വർണവും തട്ടി; 17 കാരൻ അടക്കം 3 പേർ പിടിയിൽ

    Spread the love

    Spread the loveകാസർകോട്: ലോഡ്ജ് മുറിയിൽ യുവാവിനേയും പെൺ സുഹൃത്തിനേയും ആക്രമിച്ച് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മധൂർ എസ്പി നഗർ ക്വാർട്ടേഴ്‌സിലെ താമസക്കാരൻ സാബിത് (30), നായന്മാർമൂല അക്കരപ്പള്ളത്തെ അമീർ അലി (30) എന്നിവരേയും കാസർകോട് സ്വദേശിയായ…

    കുടംബ വഴക്ക്: ഭാര്യ ഉള്‍പ്പെടെ കുടുംബാംഗങ്ങളായ ഏഴുപേരെ കൊലപ്പെടുത്തി; കാർ ഡ്രൈവർ അറസ്റ്റിൽ

    Spread the love

    Spread the loveബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയും ഏഴ് വയസ്സുകാരനായ കുട്ടിയുമടക്കം കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തി കാർ ഡ്രൈവർ. ശ്രീരാംപുരത്തിന് സമീപമുള്ള ഭാഷ്യം സർക്കിളിനടുത്തുള്ള വീട്ടിൽ വെച്ച് രണ്ട് ദിവസങ്ങളിലായിട്ടാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ഡ്രൈവറായ…

    Leave a Reply

    Your email address will not be published. Required fields are marked *