*വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം.*

Spread the love

വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം . മദ്യപിച്ചെന്ന് ആരോപിച്ച് രക്ഷിതാക്കൾ അടക്കം വിനോദ യാത്ര കഴിഞ്ഞ് വന്ന പ്രിൻസിപ്പലിനെ തടഞ്ഞിരുന്നു. സത്യം തെളിഞ്ഞെന്നും തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഷിവി കൃഷ്ണൻ പറഞ്ഞു
ഹൈദരാബാദ് പഠനയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാർഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് മീനങ്ങാടി സ്കൂളിനു മുന്നിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വലിയ പ്രതിഷേധം ഉയർത്തിയത്. പിന്നാലെ പൊലീസ് നടത്തിയ വൈദ്യപരിശോധനയിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് വ്യക്തമായി.
യാത്രയിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാർഥികളും പ്രിൻസിപ്പലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, രക്തപരിശോധനാ ഫലം പൂർണമായി അംഗീകരിക്കാൻ ഒരു വിഭാഗം ആളുകൾ തയ്യാറല്ല . സംഭവം നടന്ന് 12 മണിക്കൂർ വരെ വൈകിയാണ് രക്തസാമ്പിൾ ശേഖരിച്ചതെന്നും, അതുകൊണ്ടാണ് ഫലം നെഗറ്റീവായതെന്നും ആണ് ആരോപണം മദ്യത്തിന്റെ അംശം കൂടുതൽ സമയം ശരീരത്തിൽ തങ്ങിനിൽക്കുന്ന യൂറിൻ പരിശോധനയ്ക്ക് പ്രിൻസിപ്പൽ വിസമ്മതിച്ചതിലും ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. അതിൽ പ്രിൻസിപ്പലിന്റെ മറുപടി ഇങ്ങനെ
അതേസമയം ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ സ്കൂളിൽ നേരിട്ടുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

  • Related Posts

    മാനന്തവാടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the love  മാനന്തവാടി :ഇടവക പഞ്ചായത്ത് വാർഡ് 3മുട്ടേരിഉന്നതിയിലെ ഗോപാലൻ 40 വയസ് ആണ് ഇന്നലെ മുതൽ കാണാതായത് വള്ളിയൂർകാവ് പുഴയിൽ യുവാവ് ചൂണ്ട ഇടുന്ന പതിവ് ഉള്ളതിനാൽ പുഴയിൽ വീണതാകാം എന്ന് പോലീസ് സംശയിക്കുകയും അഗ്നി രക്ഷാ സേനയെ…

    മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം : മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി

    Spread the love

    Spread the love    കൽപ്പറ്റ.മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തിൽ ബാറിൽ കയറി അദ്ധ്യാപകൻ മദ്യപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ജന സെക്രട്ടറി…

    Leave a Reply

    Your email address will not be published. Required fields are marked *