*വയനാട്ടിലെ ആദ്യ ഇ-മാലിന്യമുക്ത സ്ഥാപനമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ പ്രഖ്യാപിച്ചു*

Spread the love

മേപ്പാട: വയനാട് ജില്ലയെ സംസ്ഥാനത്തെ ആദ്യ ഇ – മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആദ്യത്തെ ഇ-മാലിന്യമുക്ത സ്ഥാപനമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ കേരള കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീറിന് കൈമാറി.

ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശാസ്ത്രീയ ശേഖരണവും സംസ്കരണവും പുനരുപയോഗവും ഉറപ്പാക്കി പരിസ്ഥിതി സൗഹൃദ ക്യാമ്പസ് സംസ്കാരം വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികളിലും ജീവനക്കാരിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനും സംരംഭം പ്രാധാന്യം നൽകുന്നു.

ചടങ്ങിൽ മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കേശവൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. സി. മജീദ്, ജില്ലാ പ്ലാനിങ് ഓഫീസർ കലാമുദ്ദീൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എലിസബത്ത് ജോസഫ്,ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ഷാനവാസ് പള്ളിയാൽ, നഴ്സിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ലിഡ ആന്റണി, കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ പ്രൊഫ. ലാൽ പ്രശാന്ത് എം. എൽ., ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സജീഷ്, പ്രോഗ്രാം ഓഫീസർ അനൂപ് കെ., കോർ കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി.

  • Related Posts

    മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം : മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി

    Spread the love

    Spread the love    കൽപ്പറ്റ.മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തിൽ ബാറിൽ കയറി അദ്ധ്യാപകൻ മദ്യപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ജന സെക്രട്ടറി…

    തെരുവ് നായ ആക്രമണം: വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്

    Spread the love

    Spread the loveകണിയാമ്പറ്റ: അരിഞ്ചേർമലയിൽ തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്. കണിയാമ്പറ്റ അരിഞ്ചേർമല പാറ അർഷാദിൻ്റെ മകൻ എം.കെ റൈഹാൻ (12), പുളിക്കൽ ആമിന (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് ആക്രമണം. ഇരുവരെയും വയനാട് മെഡിക്കൽ കോളേജിൽ…

    Leave a Reply

    Your email address will not be published. Required fields are marked *