കൽപ്പറ്റ
അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളിൽ മാതൃകയായ മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിനെതിരായി രാഷ്‌ട്രീയ താൽപ്പര്യത്തോടെ ചിലർ നടത്തുന്ന പ്രവർത്തനത്തിൽ കെഎസ്ടിഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സ്‌കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ആവശ്യമായ നടപടിയെടുക്കണം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചിലർ തെറ്റായ പ്രചരണം നടത്തി. ജില്ലാ പ്രസിഡന്റ് എ ഇ സതീഷ് ബാബു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, സംസ്ഥാന കമ്മിറ്റിയംഗം വി എ ദേവകി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി രാജൻ സ്വാഗതവും ട്രഷറർ പി ബിജു നന്ദിയും പറഞ്ഞു.






