അരനൂറ്റാണ്ടിന്റെ സൗഹൃദത്തിന് ടൗൺഷിപ്പിൽ പുതിയ വിലാസം: ദുരന്തം അകറ്റിയ രാധയും നബീസയും വീണ്ടും ഒന്നിക്കുന്നു

Spread the love

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം രണ്ട് വർഷത്തോളം അകറ്റിനിർത്തിയ രാധയെയും നബീസയെയും വീണ്ടും ഒന്നിപ്പിച്ചിരിക്കുകയാണ് അതിജീവിതർക്കായി ഒരുക്കിയ പുനരധിവാസ ടൗൺഷിപ്പ്. ഒരുമിച്ചുള്ള ബാല്യവും സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ച് അരനൂറ്റാണ്ടിലേറെക്കാലം നെഞ്ചോട് ചേർത്തുവെച്ച സൗഹൃദത്തിനാണ് ടൗൺഷിപ്പിലെ രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പിലൂടെ പുതിയ മേൽവിലാസം ഒരുങ്ങുന്നത്.

 

ഓണത്തിന് രാധയുടെ വീട്ടിൽ നാവിൻതുമ്പിൽ കൊതിയൂറുന്ന സദ്യയൊരുങ്ങുമ്പോൾ, പെരുന്നാളിന് നബീസയുടെ വീട്ടിലായിരുന്നു ഇരുവരുടെയും വിരുന്ന്. മതത്തിന്റെയും ആചാരങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറം സ്നേഹം പങ്കുവെച്ച് ജീവിച്ച ഇരുവരെയും മുണ്ടക്കൈ-ചൂരൽമല ദുരന്തമാണ് പെട്ടെന്ന് നിസ്സഹായരാക്കി മാറ്റിയത്. ദുരന്തത്തിന് പിന്നാലെ ജീവിതം വഴിമുട്ടിയ ഇരുവരും രണ്ട് വഴികളിലായി പിരിഞ്ഞു.

 

ദുരന്തത്തിന് ശേഷം രാധ കുന്നമ്പറ്റയിലെ വാടക വീട്ടിലും നബീസ വെങ്ങപ്പള്ളിയിലെ വാടക വീട്ടിലുമാണ് അഭയം കണ്ടെത്തിയത്. പരസ്പരം കാണാനോ സങ്കടങ്ങളും വിശേഷങ്ങളും പഴയതുപോലെ പങ്കുവെക്കാനോ കഴിയാതെ രണ്ട് വർഷത്തോളം ഇവർ അകന്നു കഴിഞ്ഞു. എന്നാൽ, ടൗൺഷിപ്പിലെ വീടുകളുടെ രണ്ടാംഘട്ട നറുക്കെടുപ്പ് പട്ടിക പുറത്തുവന്നതോടെ ഈ ഉറ്റസുഹൃത്തുക്കളുടെ ജീവിതത്തിലേക്ക് വീണ്ടും സന്തോഷം തിരിച്ചെത്തി.

 

നറുക്കെടുപ്പിൽ നബീസയ്ക്ക് ഒന്നാം സോണിലെ കെ ക്ലസ്റ്ററിൽ 140-ാം നമ്പർ വീടും, രാധയ്ക്ക് അഞ്ചാം സോണിലെ എ ക്ലസ്റ്ററിൽ 308-ാം നമ്പർ വീടുമാണ് അനുവദിച്ചത്. ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നതോടെ പഴയതുപോലെ ഇനിയുള്ള ഓണവും പെരുന്നാളും ഒരുമിച്ച് ആഘോഷിക്കാമെന്ന ആഹ്ലാദത്തിലാണ് ഇരുവരും. പ്രകൃതിദുരന്തം തല്ലിക്കെടുത്തിയ ജീവിതങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചം പകരുമ്പോൾ, അരനൂറ്റാണ്ടിന്റെ ആത്മബന്ധത്തിന് കൂടിയാണ് ഈ ടൗൺഷിപ്പ് പുതിയ ജീവൻ നൽകുന്നത്.

  • Related Posts

    മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം : മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി

    Spread the love

    Spread the love    കൽപ്പറ്റ.മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തിൽ ബാറിൽ കയറി അദ്ധ്യാപകൻ മദ്യപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ജന സെക്രട്ടറി…

    തെരുവ് നായ ആക്രമണം: വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്

    Spread the love

    Spread the loveകണിയാമ്പറ്റ: അരിഞ്ചേർമലയിൽ തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്. കണിയാമ്പറ്റ അരിഞ്ചേർമല പാറ അർഷാദിൻ്റെ മകൻ എം.കെ റൈഹാൻ (12), പുളിക്കൽ ആമിന (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് ആക്രമണം. ഇരുവരെയും വയനാട് മെഡിക്കൽ കോളേജിൽ…

    Leave a Reply

    Your email address will not be published. Required fields are marked *