‘ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചു’: സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ച് പ്രതിഷേധം

Spread the love

ബെംഗളൂരു∙ ഗാന്ധിവധവുമായി ബന്ധപ്പെട്ട നാടകം തടഞ്ഞ്, നാടകത്തിന്റെ സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ചു. മൈസൂരുവിൽനിന്നുള്ള വിവാദ സംവിധായകൻ അഡന്ത സി.കരിയപ്പയെയാണ് ഒരു കൂട്ടം പ്രതിഷേധക്കാർ തടഞ്ഞുവയ്ക്കുകയും മുഖത്ത് മഷിയൊഴിക്കുകയും ചെയ്തത്. ‘ഗാന്ധി ഹത്യേയ സത്യ’(ഗാന്ധിവധത്തിനു പിന്നിലെ സത്യം) എന്ന നാടകം അരങ്ങേറവേ, ബെംഗളൂരുവിലെ ബനാശങ്കരിയിലെ സുചിത്ര ഫിലം അക്കാദമയിൽ ശനിയാഴ്ച വൈകിട്ടാണ് പ്രതിഷേധം നടന്നത്.

 

മഹാത്മാ ഗാന്ധിയെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കയറി വന്നത്. ഗാന്ധിജിയെ കുറിച്ച് തെറ്റായ വിവരങ്ങളാണ് കാരിയപ്പ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹത്തെ ‘ദേശവിരുദ്ധനും’ മുസ്‍ലിംകളുടെ അടിമ’യുമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സംഭവത്തിൽ കാരയാപ്പയ്ക്കെതിരെ കോൺഗ്രസ് പരാതി നൽകി. നാടകം നടക്കുന്നതിനിടെ കാഴ്ചക്കാരിൽ ചിലർ അതിനെ ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും സംവിധായകൻ അവർക്കെതിരെ മോശം ഭാഷ ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കർണാടകയിൽ ബിജെപി ഭരണകാലത്ത് രംഗായന നാടകവേദിയുടെ ഡയറക്ടറായി നിയമിതനായ പ്രമുഖ നാടക കലാകാരൻ കരിയപ്പ പലപ്പോഴും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ്.

  • Related Posts

    വാഹന ഇൻഷുറൻസിൽ വൻമാറ്റം, ഇനി ആവശ്യമുള്ളതു മാത്രം തിരഞ്ഞെടുക്കാം

    Spread the love

    Spread the loveകൊച്ചി∙ വാഹന ഉടമകൾക്ക് തങ്ങൾക്ക് ആവശ്യമുള്ള പരിരക്ഷ മാത്രം തിരഞ്ഞെടുക്കാൻ അവസരമൊരുക്കുന്ന 4 തട്ടുകളുള്ള മോട്ടർ ഇൻഷുറൻസ് ചട്ടക്കൂട് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. സ്വകാര്യ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ബാധകമായ ഈ…

    ക്ലാസ്മുറിയിൽവച്ച് ഹൃദയാഘാതം; മൂന്നാംക്ലാസുകാരി കുഴഞ്ഞുവീണു മരിച്ചു: സിപിആർ നൽകാത്ത സ്കൂൾ അധികൃതർക്ക് വിമർശനം

    Spread the love

    Spread the loveന്യൂഡൽഹി∙ ഡൽഹിയിലെ സ്കൂളിൽ ഒമ്പതുവയസ്സുകാരി ഹൃദയാഘാതത്തെ തുടർന്ന് ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. മഹൂർ വിഹാർ ഫെയ്സ് രണ്ടിലെ ലവ്‌ലി ഹെറിറ്റേജ് സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം. ഗെയിംസ് പീരീഡ് കഴിഞ്ഞതിനു ശേഷം ക്ലാസ്മുറിയിൽ തിരിച്ചെത്തിയയുടൻ മൂന്നാംക്ലാസുകാരി കുഴഞ്ഞുവീഴുകയായിരുന്നു.   ക്ലാസ്മുറിയിലെ…

    Leave a Reply

    Your email address will not be published. Required fields are marked *