അടച്ചിട്ട വീടുകളിൽനിന്ന് കവർന്നത് സ്വർണവും പണവും ഐഫോണും; മോഷണം പഠിച്ചത് ഓൺലൈനിലൂടെ: 25കാരി പിടിയിൽ

Spread the love

ഹൈദരാബാദ്∙ അടച്ചിട്ട വീടുകളിൽനിന്ന് സ്വർണാഭരണങ്ങളും പണവും ഐഫോണുകളും കവർന്ന യുവതി അറസ്റ്റിൽ. പ്രാഗ ജയ എന്ന ഇരുപത്തിയഞ്ചുകാരിയാണ് അറസ്റ്റിലായത്. ഇവർ അഞ്ച് മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വീടുകൾ കുത്തിത്തുറക്കുന്ന വിദ്യകൾ ഓൺലൈനിലൂടെയാണ് പഠിച്ചതെന്നും ഇക്കാര്യം ഭർത്താവ് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

 

പർദ ധരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. ഇവരിൽനിന്ന് സ്വർണം, വെള്ളി ആഭരണങ്ങളും പണവും ഐഫോൺ 17വും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾക്ക് 70 ലക്ഷം രൂപ വിലമതിക്കും. ഇവർ അടച്ചിട്ട വീട് കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തലയും മുഖവും മൂടിയ വസ്ത്രമണിഞ്ഞ് കറുത്ത കൈയുറകളും നീല ബാഗുമായാണ് ഇവർ മോഷണം നടത്തുന്നത്. അതേസമയം, വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ യുവതി കെട്ടിടത്തിൽനിന്ന് തിരികെപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ആഡംബര ജീവിതത്തിനായാണ് യുവതി മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

  • Related Posts

    ആദ്യം ഒരു രൂപയുടെ ഇടപാട്; പേയ്‌മെന്റ് ആപ്പ് ഹാക്ക് ചെയ്ത് കോടികളുടെ എഐ തട്ടിപ്പ്; ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

    Spread the love

    Spread the loveന്യൂഡല്‍ഹി: ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. കമ്പ്യൂട്ടര്‍ അധിഷ്ഠിത…

    ഇതാടാ യഥാർഥ കമ്പനി; ദീപാവലിക്ക് ജീവനക്കാർക്ക് സമ്മാനിച്ചത് ഐഫോൺ 16; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Spread the love

    Spread the loveആഘോഷ ദിവസങ്ങളിൽ സമ്മാനങ്ങൾ കിട്ടുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ?. അത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയാണ് തരുന്നതെങ്കിൽ ഡബിൾ ഹാപ്പിയായിരിക്കും. ഇത്തരത്തിലൊരു കമ്പനിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.   ഡൽഹി രോഹിണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *