കൊലക്കേസിൽ പിടിക്കപ്പെടും മുൻപ് നാടുകടത്തണം: ഗൾഫിൽ പ്രവാസിയുടെ മാസ്റ്റർപ്ലാൻ, പൊലീസ് സ്റ്റേഷനിലെ നീക്കം പൊളിച്ച് അധികൃതർ

Spread the love

കുവൈത്ത് സിറ്റി∙ കുവൈത്തിലെ നിർമാണ സ്ഥലത്ത് സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രവാസി അറസ്റ്റിൽ. കൃത്യം റിപ്പോർട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് ബംഗ്ലാദേശ് പൗരനായ പ്രതിയെ പിടികൂടിയത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും ജഹ്റ ഇൻവെസ്റ്റിഗേഷൻ വിഭാഗവും പൊതുസുരക്ഷാ വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു അറസ്റ്റ്.

 

കഴിഞ്ഞ മാസം 30ന് രാവിലെ മുത്ലാ മേഖലയിലെ നിർമാണ സ്ഥലത്തിന്റെ മേൽക്കൂരയിൽ സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയതായി അധികൃതർക്ക് വിവരം ലഭിക്കുന്നത്. ഇതേ തുടർന്ന് ഇവിടെ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും തെളിവ് ശേഖരിക്കുകയും ചെയ്തു.

 

ഇതിനിടെ മുൻപ് ഈ നിർമാണ സ്ഥലത്ത് ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനിലേക്ക് സംശയം നീണ്ടു. കൊല്ലപ്പെട്ട ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുൻപ് ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. തനിക്ക് ജോലി നഷ്ടമായതിന്റെ വിഷമത്തിലാണ് പുതിയ സുരക്ഷാ ജീവനക്കാരനെ പ്രതി വകവരുത്തിയത്.

 

കാലാവധി കഴിഞ്ഞ വീസയുമായി ബന്ധപ്പെട്ട അറസ്റ്റ് വാറന്റിനെത്തുടർന്ന് പ്രതി പിന്നീട് ഷർഖ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്നതിന് മുൻപ് നാടുകടത്തൽ നടപടികൾക്ക് വിധേയനാകുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

  • Related Posts

    റിയാദിലെ ഹൂതി ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

    Spread the love

    Spread the loveറിയാദ്∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. ഒക്ടോബർ 10ന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.   മരണത്തിൽ റിയാദിലെ…

    90 മിനിറ്റിൽ ആശുപത്രിയിലേക്ക് 80 ഫോൺ കോളുകൾ! അടിയന്തര സേവനം തടസ്സപ്പെടുത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ ‘പണി’

    Spread the love

    Spread the loveഫ്ലോറൻസ്∙ അലബാമയിലെ ഫ്ലോറൻസിലുള്ള ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് ഒമ്പത് മിനിറ്റിനുള്ളിൽ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശയവിനിമയ ശൃംഖല ദുരുപയോഗം ചെയ്തതിനും അടിയന്തര സേവന കേന്ദ്രത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *