നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങി; രണ്ടര വയസുകാരന് ദാരുണാന്ത്യം

Spread the love

പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങിയുണ്ടായ അപകടത്തില്‍ രണ്ടരവയകാരന്‍ മരിച്ചു. പാലക്കാട് അട്ടപ്പാടി കോട്ടത്തറ സ്വദേശികളായ മണികണ്ഠന്‍-ധനഭാഗ്യം ദമ്പതികളുടെ മകന്‍ ലിദിക്കാണ് മരിച്ചത്. ഓണ്‍ ചെയ്ത നിലയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗിയര്‍ മറ്റൊരു കുട്ടി അറിയാതെ മാറ്റിയതാണ് അപകടത്തിന് കാരണമായത്.

 

ഗിയര്‍ മാറിയതോടെ ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങി. ഇതിനിടെ വാഹനമിടിക്കാതിരിക്കാന്‍ പിതാവ് ശ്രമിച്ചെങ്കിലും മുന്നോട്ടു നീങ്ങിയ ഓട്ടോ ഇടിച്ച് ലിദിക്കിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

 

ഉടന്‍ അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ച കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

  • Related Posts

    ഡോക്ടർക്ക് മർദനം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി: ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ യുവനടി അതുല്യ ചന്ദ്ര അറസ്റ്റിൽ. നടി ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് കേസ്. നടി ഉൾപ്പെടെ 12 പേർ കേസിൽ…

    കെഎസ്ആർടിസി പ്രിയദർശിനി യാത്ര വമ്പൻ ഹിറ്റ്; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തത് 62 ലക്ഷത്തിലധികം സീറോ ടിക്കറ്റുകൾ

    Spread the love

    Spread the loveപാലക്കാട്: കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ പദ്ധതി പാലക്കാട് ജില്ലയിൽ വിജയകരമായി മുന്നേറുന്നു. പദ്ധതി ആരംഭിച്ച് 142 ദിവസം പിന്നിടുമ്പോൾ ജില്ലയിൽ ആകെ 62,08,613 സീറോ ടിക്കറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. നവംബർ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ജനങ്ങൾക്കിടയിൽ പദ്ധതിക്ക് വലിയ…

    Leave a Reply

    Your email address will not be published. Required fields are marked *