സ്വർണക്കടത്ത് കേസ് പ്രതിയായ സിനിമാ നടിക്ക് ക്ഷേത്രത്തിൽ വിഐപി ദർശനം; വിമർശനം

Spread the love

ബെംഗളൂരു∙ സ്വർണക്കടത്ത് കേസിൽ പിടിയിലായ കന്നഡ നടി രന്യ റാവുവിന് ക്ഷേത്രത്തിൽ വിഐപി ദർശനം ഒരുക്കിയത് വിവാദമാകുന്നു. ഒക്ടോബർ 31-നാണ് കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ഹാസനാംബ ക്ഷേത്രത്തിൽ രന്യയും കുടുംബവും ദർശനം നടത്തിയത്. വിരമിച്ച ഡിജിപിയായ രണ്ടാനച്ഛൻ കെ. രാമചന്ദ്ര റാവുവും ഒപ്പമുണ്ടായിരുന്നു. മുൻ ഡിജിപി എന്ന നിലയിൽ രാമചന്ദ്രറാവുവിന് അനുവദിച്ചിട്ടുള്ള ഔദ്യോഗിക പ്രോട്ടോക്കോൾ വാഹനത്തിലാണ് രന്യ ക്ഷേത്രത്തിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

 

രന്യയ്ക്കും കുടുംബത്തിനും പ്രത്യേക വിഐപി പരിഗണന നൽകിയത് വിവാദമായി. സ്വർണക്കടത്ത് കേസിലെ പ്രതിക്ക് പൊലീസ് സംരക്ഷണത്തിൽ വിഐപി ദർശനം ഒരുക്കിയതിനെ പലരും വിമർശിച്ചു. സംഭവത്തിൽ കർണാടക സർക്കാരിനെ വിമർശിച്ച് ബിജെപിയും രംഗത്തെത്തി. ‘‘ഒരുപക്ഷേ സംസ്ഥാന സർക്കാരിന്റെ കണ്ണിൽ രന്യ റാവു ഒരു വിഐപിയായിരിക്കാം. കോൺഗ്രസ് സർക്കാർ അവരെ അങ്ങനെയായിരിക്കും കാണുന്നത്’’– ബിജെപി എംഎൽസി സി.ടി. രവി സർക്കാരിനെ പരിഹസിച്ചു.

 

ശരീരത്തിലും വസ്ത്രങ്ങൾക്കുള്ളിലുമായി ഒളിപ്പിച്ച നിലയിൽ 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് നടി രന്യ റാവു അറസ്റ്റിലായത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ സ്വർണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് രന്യയെന്ന് കണ്ടെത്തിയിരുന്നു. ദുബായിൽനിന്ന് ബെംഗളൂരുവിലേക്ക് സ്വർണം കടത്തുന്നതിനായി ഇവർ വലിയ തോതിൽ കമ്മിഷൻ വാങ്ങിയിരുന്നു. ഒരു കിലോഗ്രാം സ്വർണം എത്തിക്കുന്നതിന് ഏകദേശം 4 മുതൽ 5 ലക്ഷം രൂപ വരെയായിരുന്നു കമ്മിഷൻ.

 

102 കോടി രൂപയുടെ സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ രന്യയുടെ പേരുമുണ്ട്. ഒരു വർഷത്തിനിടെ 127 കിലോഗ്രാമിലധികം സ്വർണം ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) രന്യയ്ക്ക് 102 കോടി രൂപ പിഴയും ചുമത്തിയിരുന്നു.

  • Related Posts

    ആദ്യം ഒരു രൂപയുടെ ഇടപാട്; പേയ്‌മെന്റ് ആപ്പ് ഹാക്ക് ചെയ്ത് കോടികളുടെ എഐ തട്ടിപ്പ്; ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

    Spread the love

    Spread the loveന്യൂഡല്‍ഹി: ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. കമ്പ്യൂട്ടര്‍ അധിഷ്ഠിത…

    ഇതാടാ യഥാർഥ കമ്പനി; ദീപാവലിക്ക് ജീവനക്കാർക്ക് സമ്മാനിച്ചത് ഐഫോൺ 16; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Spread the love

    Spread the loveആഘോഷ ദിവസങ്ങളിൽ സമ്മാനങ്ങൾ കിട്ടുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ?. അത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയാണ് തരുന്നതെങ്കിൽ ഡബിൾ ഹാപ്പിയായിരിക്കും. ഇത്തരത്തിലൊരു കമ്പനിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.   ഡൽഹി രോഹിണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *