‘സസ്പെൻസ് വയ്ക്കുന്നില്ല, ഇതാണ് എന്റെ ആൾ’; വരനെ പരിചയപ്പെടുത്തി റിമി ടോമി, വിവാഹം മുംബൈയിൽ

Spread the love

വിവാഹിതായാകാൻ പോകുകയാണ് എന്ന സന്തോഷവാർത്ത പുറത്തുവിട്ടതിന് പിന്നാലെ വരനെ പരിചയപ്പെടുത്തി ഗായിക റിമി ടോമി. തന്റെ ജിം ട്രെയിനറായ ലിബിൻ മാത്യുവിനെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന് റിമി തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ഏറെ നാളായുള്ള സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. നവംബർ 14ന് മുംബൈ ഡോംബിവല്ലി മാർത്തോമ പള്ളിയിൽ വച്ചാണ് റിമിയുടെ വിവാഹം. കൂടെയുണ്ടാകുമ്പോൾ ധൈര്യം തോന്നുന്ന, ഏറ്റവും അടുത്ത സുഹൃത്തിനെയാണ് താൻ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത് എന്നും റിമി ടോമി പറഞ്ഞു.

 

‘എല്ലാം ദൈവാനുഗ്രഹമാണ്. അധികം സസ്പെൻസ് വെക്കുന്നില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ തന്നെ എന്റെ ആരാധകരോട് പറയണമെന്നാണ് എന്റെ ആഗ്രഹം. അഭ്യൂഹങ്ങൾ ഒഴിവാക്കാനാണ് ഇത് എന്റെ ചാനലിലൂടെ തന്നെ വന്ന് വെളിപ്പെടുത്തുന്നത്. നവംബറിലാണ് കല്യാണം, കല്യാണക്കുറി കാണിക്കാം.

 

കല്യാണ ചെറുക്കൻ മുംൈബയിൽ നിന്നാണ്. ബോഡി ബിൽഡറാണ്, എന്റെ ഇപ്പോഴത്തെ ജിം ട്രെയിനറാണ്. മലയാളിയായ ലിബിൻ മാത്യുവാണ് എന്റെ വരന്‍. മുംബൈയിൽ നിന്ന് വരനെ കണ്ടെത്തിയ കഥ പിന്നെ പറയാം. മാർച്ചിലാണ് ആദ്യമായി കണ്ടത്. ആദ്യം കാണുന്നതിന് മുന്‍പ് തന്നെ കല്യാണം എന്നതിലേക്ക് എത്തിയിരുന്നു. ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർഥിച്ച് നിന്ന സമയത്താണ് ഇരുവരും ഒരുമിച്ചത്. ഒരുപാട് മുൻവിധിയില്ല. അദ്ദേഹത്തോടൊപ്പം നിൽക്കുമ്പോൾ ഒരു ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ട്.

 

എന്തുവന്നാലും കൂടെ ഉണ്ട് എന്ന ധൈര്യം ലിബിന്റെ ഭാഗത്തുനിന്നും ഉണ്ട്. ഏതുകാര്യത്തിനും ഒരാൾ കൂടെയുണ്ടാകുക, അങ്ങനെ ഒരു ധൈര്യം എനിക്ക് ലിബിന്റെ ഭാഗത്തുനിന്നും ഫീൽ ചെയ്തു.

 

അച്ഛന്റെ, ചേട്ടന്റെ , ഭർത്താവിന്റെ സ്ഥാനത്ത് എല്ലാത്തിനും ഉപരിയായി മികച്ച സുഹൃത്തായി എനിക്ക് ലിബിനെ തോന്നുന്നു. ജീവിച്ച് കാണിക്കു ഡയലോഗ് വേണ്ട എന്നാകും എല്ലാവരും പറയുക. എന്നാൽ എന്റെ നല്ലത് ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയാണ് എന്റെ വിഡിയോ.

 

എന്റെ മുൻഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വിഡിയോയും വാർത്തയും നൽകുന്നുണ്ട്. അത് വളരെ തെറ്റായ കാര്യമാണ്. അദ്ദേഹം എന്നേക്കാൾ നല്ല പങ്കാളിയുമായി കുടുംബമായി ജീവിക്കുകയാണ്. അദ്ദേഹത്തെ വെറുതേ വിട്ടേക്കു.

 

ഇനി കൂടുതൽ മുംബൈയിലാകും താമസിക്കുക. ഡോംബിവല്ലിയിൽ വച്ചാണ് വിവാഹം. എല്ലാവരെയും കല്യാണത്തിന് വിളിച്ചതായി കണക്കാക്കണം. എല്ലാവർക്കും പങ്കെടുക്കാൻ കഴിഞ്ഞെന്നു വരില്ല. ചെറിയ ചടങ്ങായാണ് കല്യാണം. ഇൻഡസ്ട്രിയിൽ നിന്നുപോലും ആരേയും വിളിക്കുന്നില്ല. നിങ്ങളുടെ പ്രാർഥനയും അനുഗ്രവും വേണം. 15 വയസ്സുമുതൽ നിങ്ങളെന്നെ കാണുന്നതാണ്. നിങ്ങളുടെ അനുഗ്രഹവും സപ്പോർട്ടും കൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. ലിബിനെ കുറിച്ച് പിന്നീട് കൂടുതൽ പറയാം. ജിം ദൈവമായി കാണുന്ന ഉഗ്രനൊരു ട്രെയിനറാണ്. ജിമ്മിനകത്ത് തമാശകളില്. എല്ലാ രീതിയിലും ഞാൻ ശക്തയായത് ലിബിനിലൂടെയാണ്. പുള്ളിക്ക് മലയാളം അത്രയ്ക്ക് അറിയില്ല, അതിലൊക്കെയാണ് ഞാൻ വീണു പോയത്’, റിമിയുടെ വാക്കുകൾ.

  • Related Posts

    സ്വന്തം മകനെപ്പോലെ സൂര്യയെ ചേർത്തു പിടിച്ച് വിജയ്‌യുടെ അമ്മ; ചിത്രമേറ്റെടുത്ത് ആരാധകർ

    Spread the love

    Spread the loveസൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. നസ്‌ലിൻ ആണ് ചിത്രത്തിൽ സൂര്യയുടെ വില്ലനായെത്തുന്നത്. ആറാം തീയതി ആണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരങ്ങൾ.   ഇപ്പോഴിതാ സൂര്യയും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ…

    ‘മമ്മൂട്ടിയോടിച്ച കോണ്ടസ പത്തു വയസുകാരനെ ഇടിച്ചു തെറിപ്പിച്ചു, ആളുകൾ കാർ തല്ലിപ്പൊളിക്കുമെന്ന വിചാരിച്ച എനിക്ക് തെറ്റി’; ഓർത്തെടുത്ത് ശ്രീരാമൻ

    Spread the love

    Spread the loveനടൻ മമ്മൂട്ടിയുടെ ഉറ്റ സുഹൃത്താണ് വി കെ ശ്രീരാമൻ. പലപ്പോഴും മമ്മൂട്ടിയ്ക്കൊപ്പമുള്ള നിമിഷങ്ങൾ ശ്രീരാമൻ പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടിക്കൊപ്പം ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകവേ പത്ത് വയസുകാരനെ കാറിടിച്ചു തെറിപ്പിച്ച സംഭവം പങ്കുവച്ചിരിക്കുകയാണ് ശ്രീരാമൻ.   ഒരു സിനിമാക്കഥ പോെല…

    Leave a Reply

    Your email address will not be published. Required fields are marked *