യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ; ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയം അടിച്ചുതകർത്ത് ബന്ധുക്കൾ

Spread the love

പൂണെ ∙ പൂണെയിലെ മുകുന്ദ് നഗറിലുള്ള വസതിയിൽ മുപ്പത്തിമൂന്നുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പായൽ അക്ഷയ് സാംബ്രെയാണ് മരിച്ചത്. ആറു വർഷം മുൻപ് വിവാഹിതയായ ഇവർക്ക് നാലു വയസ്സുള്ള മകളുണ്ട്. രാവിലെ 11 മണിയോടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോഴാണ് തെക്കൻ പൂണെയിൽ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള ‘സാംബ്രെ പാലസ്’ ഓഡിറ്റോറിയത്തിന് പിന്നിലെ വീട്ടിൽ പായലിന്റെ മൃതദേഹം കണ്ടത്.

 

യുവതിയുടെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ സ്ഥലത്ത് തടിച്ചുകൂടിയ ബന്ധുക്കൾ ഓഡിറ്റോറിയം അടിച്ചുതകർത്തു. ഭർതൃവീട്ടുകാർ പായലിനോട് നിരന്തരം സ്വർണം ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ പായലിന്റെ ഭർത്താവും ഭർതൃവീട്ടുകാരും ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. തുടർസംഘർഷങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പാക്കാനുമായി പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

 

മഹാരാഷ്ട്രയിലെ തെക്കൻ പൂണെയിൽ ഏറെ പ്രശസ്തമായ വിവാഹ-വിരുന്ന് വേദികളിലൊന്നാണ് സാംബ്രെ പാലസ്. ഖേഡ് ശിവാപൂരിലെ ‘നക്ഷത്ര പാലസ്’ ഉടമകളുടെ മകളാണ് പായൽ. ഏറെ ആർഭാടമായാണ് കുടുംബം ഇവരുടെ വിവാഹം നടത്തിയിരുന്നത്. സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകാനൊരുങ്ങുകയാണ് പായലിന്റെ കുടുംബം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

  • Related Posts

    ഇതാടാ യഥാർഥ കമ്പനി; ദീപാവലിക്ക് ജീവനക്കാർക്ക് സമ്മാനിച്ചത് ഐഫോൺ 16; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Spread the love

    Spread the loveആഘോഷ ദിവസങ്ങളിൽ സമ്മാനങ്ങൾ കിട്ടുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ?. അത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയാണ് തരുന്നതെങ്കിൽ ഡബിൾ ഹാപ്പിയായിരിക്കും. ഇത്തരത്തിലൊരു കമ്പനിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.   ഡൽഹി രോഹിണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്…

    വിമാനത്തിലും ‘ഹരിത ഇന്ധനം’ നിര്‍ബന്ധമാക്കും; 2027 മുതല്‍ പുതിയ നിബന്ധന

    Spread the love

    Spread the loveന്യൂഡല്‍ഹി: വിമാനയാത്ര മൂലമുള്ള കാര്‍ബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനായി സുസ്ഥിര വ്യോമയാന ഇന്ധനം (സസ്റ്റെയിനബിള്‍ ഏവിയേഷന്‍ ഫ്യുവല്‍ – എസ്എഎഫ്) നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള എസ്എഎഫ് നയത്തിന്റെ കരട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തയ്യാറാക്കി.…

    Leave a Reply

    Your email address will not be published. Required fields are marked *