ദീപാവലി: ഇത്തവണ മധുരം ‘കയ്ക്കും’; കുതിച്ചുയര്‍ന്ന് ഡ്രൈ ഫ്രൂട്ട്‌സ് വില

Spread the love

ഹൈദരബാദ്: ദീപാവലിക്ക് മുന്നോടിയായി ഡ്രൈഫൂട്ട്‌സ് വിപണയില്‍ വന്‍ വിലവര്‍ധന. മൊത്തവ്യാപാര വിപണിയില്‍ 35 ശതമാനം വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഹൈദരബാദിലെ വ്യാപാരികള്‍ പറയുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം വിതരണത്തിലുണ്ടായ തടസ്സങ്ങള്‍, ഉയര്‍ന്ന ചരക്കുകൂലി, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികള്‍ പറയുന്നത്.

 

സൗദിക്കു നേരെയുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് കപ്പല്‍ ഗതാഗത പാതകള്‍ തിരിച്ചുവിട്ടത് ചരക്കുനീക്കത്തിന്റെ സമയവും ഗതാഗതച്ചെലവും വര്‍ധിക്കാന്‍ കാരണമായി. ഇറക്കുമതിക്കാര്‍ ഈ അധിക ബാധ്യത മൊത്തക്കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും കൈമാറുകയാണ്. ഉത്സവ സീസണിനും വിവാഹങ്ങള്‍ക്കും മുന്നോടിയായി ആവശ്യക്കാക്കാര്‍ കൂടുതലാകുന്ന സമയത്താണ് വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്.

 

സാധാരണക്കാര്‍ ഏറെ ഉപയോഗിക്കുന്ന അമേരിക്കന്‍ ബദാമിന്റെ വില കിലോയ്ക്ക് 880 രൂപയില്‍ നിന്ന് 1,230 രൂപയായി ഉയര്‍ന്നു. പിസ്തയുടെ വില 1,500 രൂപയില്‍ നിന്ന് 2,000 രൂപയായും വാല്‍നട്ടിന്റെ വില 1,600 രൂപയില്‍ നിന്ന് 2,100 രൂപയായും വര്‍ദ്ധിച്ചു. കപ്പലണ്ടി കിലോയ്ക്ക് 4,200 രൂപയില്‍ നിന്ന് 5,500 രൂപയായി ഉയര്‍ന്നു. പ്രീമിയം ഇനങ്ങള്‍ക്കാകട്ടെ കിലോയ്ക്ക് 3,000 രൂപ മുതല്‍ 9,000 രൂപ വരെയാണ് വില.

 

ഡിസംബര്‍ വരെ വിലകുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിലക്കയറ്റം കച്ചവടത്തെയും സാരമായി ബാധിച്ചതായും വില്‍പ്പനയില്‍ 40 ശതമാനം വരെ കുറവുണ്ടായതായും വ്യാപാരികള്‍ പറയുന്നു. ഇത് കൂടാതെ മധുരപലഹാരങ്ങളുടെ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട് ഗുലാബ് ജാം, കലാകന്ദ് എന്നിവയ്ക്ക് ഇപ്പോള്‍ കിലോയ്ക്ക് 950 രൂപ മുതല്‍ 1,200 രൂപ വരെയാണ് വില. രസഗുള, സോന പപ്ഡി, ബാദുഷ , മോത്തിച്ചൂര്‍ ലഡ്ഡു എന്നിവയുടെ വില കിലോയ്ക്ക് 800 രൂപയ്ക്കും 1,100 രൂപയ്ക്കും ഇടയിലാണെന്നും വ്യാപാരികള്‍ പറയുന്നു.

 

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കിലോയ്ക്ക് 45 രൂപയായിരുന്ന പഞ്ചസാര വില 60-70 രൂപയായി ഉയര്‍ന്നതോടെ നിര്‍മ്മാണച്ചെലവ് വര്‍ധിച്ചതായി ഹൈദരബാദിലെ വ്യാപാരികള്‍ പറയുന്നു. ‘കഴിഞ്ഞ രണ്ട് മാസത്തിനിടെ അസംസ്‌കൃത വസ്തുക്കളുടെ വിലയും നിര്‍മ്മാണച്ചെലവും ഗണ്യമായി വര്‍ദ്ധിച്ചു. വര്‍ദ്ധിച്ച ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ വഴിയില്ല,’ ഒരു വ്യാപരി പറഞ്ഞു. ഡ്രൈ ഫ്രൂട്ട്‌സ് അടങ്ങിയ മധുരപലഹാരങ്ങള്‍ക്ക് വില അതിലും കൂടുതലാണ്. കാജു കത്‌ലി തുടങ്ങിയവയ്ക്ക് കിലോയ്ക്ക് 1,800 രൂപ മുതല്‍ 1,900 രൂപ വരെയാണ് വിലയെന്നും വ്യാപാരികള്‍ പറയുന്നു.

  • Related Posts

    പരിക്കേറ്റ കുട്ടിയാനയ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് :എയർലിഫ്റ്റ് ചെയ്യും

    Spread the love

    Spread the loveകൊച്ചി: വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും. ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് എത്തുന്നത്. കേരളത്തിൽ ആവശ്യത്തിന് ചികിത്സാ സൗകര്യം ഇല്ലാത്തതിനെ തുടർന്ന്,…

    കിരൺ വീട്ടിലെത്തിയത് പെൺകുട്ടിയിൽ നിന്ന് 500 രൂപ കടം വാങ്ങാൻ; ബെംഗളൂരുവിലെ മലയാളിയുടെ മരണം ക്വട്ടേഷനെന്ന് സംശയം

    Spread the love

    Spread the loveബെംഗളൂരു / പാലക്കാട് ∙ മലയാളി യുവാവ് ബെംഗളൂരുവിലെ യെലഹങ്കയിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന ആരോപണം ശക്തമായി. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണിനെ ഇരുമ്പു പൈപ്പും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് അടിച്ചുകൊന്നതിനു തമിഴ്നാട് സ്വദേശിയായ ഫാക്ടറിയുടമ ആനന്ദ്…

    Leave a Reply

    Your email address will not be published. Required fields are marked *