പ്രമുഖ സീരിയൽ താരം വീട്ടിൽ മരിച്ചനിലയിൽ

Spread the love

മുംബൈ: പ്രമുഖ ഹിന്ദി ടെലിവിഷൻ താരം അനുജ് ഠാക്കൂർ (33) അന്തരിച്ചു. ഒക്ടോബർ 27-ന് ഉറക്കത്തിനിടെയുണ്ടായ അപസ്മാരത്തെത്തുടർന്നായിരുന്നു അന്ത്യം. സുഹൃത്തും സഹപ്രവർത്തകനുമായ രൂപേഷ് സോനാർ ആണ് ഒക്ടോബർ 30-ന് ഇൻസ്റ്റഗ്രാമിലൂടെ മരണവിവരം സ്ഥിരീകരിച്ചത്.

 

ധൂം മച്ചാവോ ധൂം, ബീന്ദ് ബനൂംഗാ ഘോഡി ചഢൂംഗാ, മഹിസാഗർ തുടങ്ങിയ പ്രശസ്തമായ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനാണ് അനുജ്. അനുജിന്റെ കുടുംബവുമായി സംസാരിച്ച ശേഷമാണ് ഉറക്കത്തിനിടെയുണ്ടായ അപസ്മാരമാണ് മരണകാരണമെന്ന് വ്യക്തമായതെന്ന് രൂപേഷ് അറിയിച്ചു.

 

അനുജിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് രൂപേഷ് സോനാർ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു. സംഭവം നടക്കുന്നതിന് പത്ത് ദിവസം മുമ്പാണ് അനുജിനെ അവസാനമായി കണ്ടതെന്നും അദ്ദേഹം ഓർത്തെടുത്തു.

 

“അനുജ് ദിവസവും പുലർച്ചെ 4.30-ന് ഉണരുന്ന ശീലക്കാരനായിരുന്നു. വ്യായാമവും ജോഗിങ്ങുമൊക്കെ കൃത്യമായി പിന്തുടർന്നിരുന്ന ആളാണ്. എന്നാൽ അന്ന് പുലർച്ചെ 4.30-ന് അലാറം മുഴങ്ങിയിട്ടും അനുജ് എഴുന്നേറ്റില്ല. തുടർന്ന് മുറിയിലെത്തിയ അമ്മയാണ് മകനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്,” രൂപേഷ് പറഞ്ഞു.

 

കഴിഞ്ഞ 17 വർഷമായി അനുജുമായി അടുത്ത സൗഹൃദമുണ്ടായിരുന്നതായി രൂപേഷ് ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി. 2008-ൽ സംപ്രേഷണം ചെയ്ത ‘ബന്ധൻ സാത്ത് ജൻമോൻകാ’ എന്ന പരമ്പര മുതലാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. തുടർന്ന് ‘ബീന്ദ് ബനൂംഗാ ഘോഡി ചഢൂംഗാ’ ഉൾപ്പെടെയുള്ള നിരവധി പ്രൊജക്റ്റുകളിലും ഇവർ ഒന്നിച്ചു.

 

“നിങ്ങൾ ഇനി ഞങ്ങൾക്കൊപ്പമില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എനിക്ക് സുഹൃത്ത് മാത്രമല്ല, അനുജനെപ്പോലെയായിരുന്നു. ഒരുമിച്ച് ചെയ്യാൻ നിരവധി പ്രൊജക്റ്റുകൾ ആസൂത്രണം ചെയ്തിരുന്നു. കരിയറിന്റെ തുടക്കത്തിൽ നിങ്ങൾ നടത്തിയ പോരാട്ടങ്ങൾ ഞാൻ നേരിട്ട് കണ്ടതാണ്. ജീവിതം പ്രവചനാതീതമാണ്. ഇത്രയും നേരത്തെ നിങ്ങൾ വിടപറഞ്ഞുവെന്നത് താങ്ങാനാകുന്നില്ല” രൂപേഷ് കുറിച്ചു.

  • Related Posts

    പല പേരുകളിൽ 34കാരന് മൂന്ന് പാസ്പോർട്ട്; യാത്ര കൂടുതലും തായ്‌ലൻഡിലേക്ക്, പിടിയിലായത് വിമാനത്താവളത്തിൽ

    Spread the love

    Spread the loveഭുവനേശ്വർ∙ വ്യത്യസ്ത പേരുകളും രേഖകളും നൽകി മൂന്ന് പാസ്പോർട്ടുകൾ സ്വന്തമാക്കിയ യുവാവ് വിമാനത്താവളത്തിൽ വച്ച് പിടിയിലായി. യുപിയിലെ അസംഗഡ് ജില്ലയില്‍ താമസിക്കുന്ന ബ്രിജേഷ് കുമാർ (34) ആണ് പാസ്പോർട്ടിൽ കൃത്രിമം കാട്ടിയതിനു ഭുവനേശ്വർ വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായത്. ഇൻഡിഗോ…

    ‘വിവാഹം കഴിക്കണം’: ബ്ലാക്ക്മെയിലിങ്, സമ്മർദം; പൊലീസുകാരൻ ജീവനൊടുക്കി

    Spread the love

    Spread the loveലക്നൗ∙ പൊലീസ് സബ് ഇൻസ്പെക്ടറെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. സന്ത് കബീർ നഗർ സ്വദേശി സന്ദീപ് കുമാർ (28) ആണ് മരിച്ചത്. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതി ഇയാളെ നിരന്തരം സമ്മർദം ചെലുത്തിയിരുന്നെന്നും…

    Leave a Reply

    Your email address will not be published. Required fields are marked *