‘ജയിൽ ചാടിയത് ഒളിച്ചിരിക്കാനല്ല, ഭക്ഷണത്തിൽ പുഴു’: തേനിയിലെ തടവുകാരന്റെ വിഡിയോ വൈറൽ, തള്ളി ഐജി

Spread the love

ചെന്നൈ ∙ തേനി ജില്ലാ ജയിലിൽ നിന്നു ചാടിപ്പോയ 17 തടവുകാരിൽ ഒരാൾ അറസ്റ്റിലാകുന്നതിനു മുൻപെടുത്തതെന്നു കരുതുന്ന വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. ജയിൽ ചാടിയ 17 പേരിൽ ഒരാളായ മീനാക്ഷി സുന്ദരം സംസാരിക്കുന്ന വിഡിയോയാണു പുറത്തുവന്നത്. താൻ ജയിലിൽ നിന്നു രക്ഷപ്പെട്ടത് ഒളിവിലിരിക്കാനല്ലെന്നും, മറിച്ചു പരാതികൾ ജഡ്ജിയുടെ ശ്രദ്ധയിൽപെടുത്താൻ വേണ്ടിയാണെന്നും പറയുന്നു. ജയിൽ ഉദ്യോഗസ്ഥർ പീഡിപ്പിക്കുകയാണെന്നും പുഴുവുള്ള ഭക്ഷണം നൽകിയെന്നുമാണ് ആരോപണം. വിഡിയോയിൽ പറയുന്നതു തെറ്റാണെന്നു ചൂണ്ടിക്കാട്ടി ദക്ഷിണ മേഖല ഐജി വിജേന്ദ്ര ബിദാരി ആരോപണം തള്ളി. കീഴടങ്ങുന്നതിനു മുൻപ് അഭിഭാഷകന്റെ സഹായത്തോടെയാണു വിഡിയോ ചിത്രീകരിച്ചതെന്നും ഐജി വിശദീകരിച്ചു.

 

∙ പുറംജോലി നിർത്തി

 

ജയിലിനു പുറത്തു പെട്രോൾ പമ്പുകളിലും വിൽപനശാലകളിലും ജോലിക്കു നിയോഗിച്ച മുഴുവൻ തടവുകാരെയും തമിഴ്നാട് ജയിൽവകുപ്പ് തിരികെ വിളിച്ചു. ഇതോടെ ഇവ അടച്ചു പൂട്ടേണ്ട സാഹചര്യത്തിലായി. ജയിൽച്ചാട്ടം ആവർത്തിക്കുന്നതിനാൽ പരമാവധി ജീവനക്കാരെ ജയിലിൽത്തന്നെ കാവൽ ജോലിക്കു നിയോഗിക്കാനാണു തീരുമാനം.

 

∙ ‌ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

 

വിവാദ ജയിൽചാട്ടങ്ങളെ തുടർന്നു ജയിൽ വകുപ്പ് മധുര, സേലം, കടലൂർ സെൻട്രൽ ജയിലുകളിലെ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. സൂപ്രണ്ട്, അഡിഷനൽ സൂപ്രണ്ട് എന്നിവരെയാണു മാറ്റിയിരിക്കുന്നത്. നേരത്തെ ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡിനെ സ്ഥലംമാറ്റുകയും പകരം എഡിജിപി കെ.ശങ്കറിനെ നിയമിക്കുകയും ചെയ്തിരുന്നു.

  • Related Posts

    ഇതാടാ യഥാർഥ കമ്പനി; ദീപാവലിക്ക് ജീവനക്കാർക്ക് സമ്മാനിച്ചത് ഐഫോൺ 16; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Spread the love

    Spread the loveആഘോഷ ദിവസങ്ങളിൽ സമ്മാനങ്ങൾ കിട്ടുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ?. അത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയാണ് തരുന്നതെങ്കിൽ ഡബിൾ ഹാപ്പിയായിരിക്കും. ഇത്തരത്തിലൊരു കമ്പനിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.   ഡൽഹി രോഹിണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്…

    വിമാനത്തിലും ‘ഹരിത ഇന്ധനം’ നിര്‍ബന്ധമാക്കും; 2027 മുതല്‍ പുതിയ നിബന്ധന

    Spread the love

    Spread the loveന്യൂഡല്‍ഹി: വിമാനയാത്ര മൂലമുള്ള കാര്‍ബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനായി സുസ്ഥിര വ്യോമയാന ഇന്ധനം (സസ്റ്റെയിനബിള്‍ ഏവിയേഷന്‍ ഫ്യുവല്‍ – എസ്എഎഫ്) നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള എസ്എഎഫ് നയത്തിന്റെ കരട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തയ്യാറാക്കി.…

    Leave a Reply

    Your email address will not be published. Required fields are marked *