രാഷ്ട്രീയ പ്രതിഷേധങ്ങളിൽ ഇനി പങ്കെടുക്കില്ല: മാപ്പുപറഞ്ഞ് നടൻ ഇമ്രാൻ ഖാൻ

Spread the love

മുംബൈ ∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടു മുംബൈയിൽ നടത്തിയ പ്രതിഷേധപരിപാടിയിൽ പങ്കെടുത്തതിനു യുഎസ് പൗരനായ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ ഹൈക്കോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞു. രാജ്യത്തു പ്രതിഷേധിക്കാനുള്ള മൗലികാവകാശം ഇന്ത്യൻ പൗരന്മാർക്കു മാത്രമാണുള്ളതെന്നും വിദേശ പൗരന്മാർക്ക് അതിന് അവകാശമില്ലെന്നുമുള്ള കോടതിയുടെ താക്കീതിനു പിന്നാലെയാണിത്.

 

ഭാവിയിൽ ഇന്ത്യയിൽ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്നുള്ള സത്യവാങ്മൂലവും നടൻ കോടതിക്കു കൈമാറി. പിന്നാലെ, രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു പൊലീസ് നൽകിയ നോട്ടിസ് നടപ്പാക്കുന്നതു കോടതി താൽക്കാലികമായി തടഞ്ഞു. കേസ് ഡിസംബർ 7ലേക്കു മാറ്റിവച്ച കോടതി, ഇമ്രാൻ ഖാന് അതുവരെ ഇന്ത്യയിൽ തുടരാൻ അനുമതി നൽകി.

 

ചീഫ് ജസ്റ്റിസ് മഹേഷ്ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്‌ന എന്നിവരടങ്ങിയ ബെഞ്ചാണു കേസ് പരിഗണിച്ചത്. ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) കാർഡുള്ള വിദേശ പൗരനായ ഇമ്രാൻ ഖാന് ഇന്ത്യൻ പൗരരെപ്പോലെ പ്രതിഷേധിക്കാൻ അവകാശമില്ലെന്നു കോടതി ഓർമിപ്പിച്ചു.

  • Related Posts

    പല പേരുകളിൽ 34കാരന് മൂന്ന് പാസ്പോർട്ട്; യാത്ര കൂടുതലും തായ്‌ലൻഡിലേക്ക്, പിടിയിലായത് വിമാനത്താവളത്തിൽ

    Spread the love

    Spread the loveഭുവനേശ്വർ∙ വ്യത്യസ്ത പേരുകളും രേഖകളും നൽകി മൂന്ന് പാസ്പോർട്ടുകൾ സ്വന്തമാക്കിയ യുവാവ് വിമാനത്താവളത്തിൽ വച്ച് പിടിയിലായി. യുപിയിലെ അസംഗഡ് ജില്ലയില്‍ താമസിക്കുന്ന ബ്രിജേഷ് കുമാർ (34) ആണ് പാസ്പോർട്ടിൽ കൃത്രിമം കാട്ടിയതിനു ഭുവനേശ്വർ വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായത്. ഇൻഡിഗോ…

    ‘വിവാഹം കഴിക്കണം’: ബ്ലാക്ക്മെയിലിങ്, സമ്മർദം; പൊലീസുകാരൻ ജീവനൊടുക്കി

    Spread the love

    Spread the loveലക്നൗ∙ പൊലീസ് സബ് ഇൻസ്പെക്ടറെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. സന്ത് കബീർ നഗർ സ്വദേശി സന്ദീപ് കുമാർ (28) ആണ് മരിച്ചത്. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതി ഇയാളെ നിരന്തരം സമ്മർദം ചെലുത്തിയിരുന്നെന്നും…

    Leave a Reply

    Your email address will not be published. Required fields are marked *