അർധനഗ്നനായി യുവ ഇന്ത്യൻ ക്രിക്കറ്റ് താരം, യുവതിയോട് നഗ്നചിത്രം ആവശ്യപ്പെട്ട് ചാറ്റ്; പിന്നാലെ ചർച്ചകളിൽ നിറഞ്ഞ് കാമുകിയും

Spread the love

മുംബൈ ∙ യുവ ഇന്ത്യൻ ക്രിക്കറ്റ് താരം ഗുർനൂർ ബ്രാർ വിവാദത്തിൽ. താരത്തിന്റേതാണെന്ന തരത്തിൽ അർധനഗ്നചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ശുചിമുറിയിൽ ബാത്ത്റൂം ടവൽ മാത്രം ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന സെൽഫി ചിത്രമാണ് സ്‌നാപ്ചാറ്റിലൂടെ പുറത്തുവന്നത്. സ്വന്തം അർധനഗ്നചിത്രം സ്‌നാപ്ചാറ്റിലൂടെ പങ്കുവച്ചതിനൊപ്പം, ചില പെൺകുട്ടികളോട് അവരുടെ നഗ്നചിത്രങ്ങൾ അയച്ചുനൽകാനും താരം ആവശ്യപ്പെട്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകളും ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.

 

ചിത്രങ്ങൾ എഐ?

 

പ്രചരിക്കുന്ന ചിത്രങ്ങൾ യഥാർഥത്തിൽ ഗുർനൂർ ബ്രാറിന്റേതാണോ അതോ എഐയുടെ സഹായത്തോടെ മോർഫ് ചെയ്തതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. മനഃപൂർവം താരത്തെ അപകീർത്തിപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചതാണോ എന്നതും വ്യക്തമല്ല. എന്തായാലും സംഭവത്തിന്റെ പേരിൽ ഗുർനൂർ ബ്രാർ ചർച്ചകളിൽ നിറഞ്ഞിരിക്കുകയാണ്. ചില ആരാധകർ താരത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ തന്നെ ഒരു ക്രിക്കറ്റ് താരം ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.

 

സംഭവത്തിൽ ബിസിസിഐ ഇടപെട്ട് ഗുർനൂർ ബ്രാറിനെതിരെ നടപടി സ്വീകരിക്കണമെന്നും ചിലർ ആവശ്യപ്പെടുന്നു. വിഷയത്തിൽ ഗുർനൂർ ബ്രാറോ ബിസിസിഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ താരമുണ്ട്. പരമ്പര നാളെ തുടങ്ങാനിരിക്കെയാണ് വിവാദങ്ങൾ. ഇതിനിടെ, മൻമീത് കൗർ എന്ന യുവതിയുമായി ഗുർനൂർ ബ്രാർ പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. വിവാദങ്ങൾക്കു പിന്നാലെ ഗുർനൂറുമായുള്ള ബന്ധം മൻമീത് അവസാനിപ്പിച്ചതായും ചില പോസ്റ്റുകളിൽ പറയുന്നു. ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല.

 

പഞ്ചാബ്, ഗുജറാത്ത് വഴി ഇന്ത്യൻ ടീമിൽ

 

പഞ്ചാബിൽ നിന്നുള്ള യുവ പേസറാണ് 26 വയസ്സുകാരനായ ഗുർനൂർ ബ്രാർ. ഈ വർഷം ജൂൺ 13ന് അഫ്ഗാനിസ്ഥാനെതിരെ നടന്ന ഏകദിന മത്സരത്തിലൂടെയാണ് താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി താരം ശ്രദ്ധേയനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ഗുർനൂർ കാഴ്ചവച്ചിട്ടുള്ളത്. 2024-25 രഞ്ജി ട്രോഫി സീസണിൽ പഞ്ചാബിനായി കളിച്ച താരം ഏഴു മത്സരങ്ങളിൽ നിന്ന് 26 വിക്കറ്റുകൾ സ്വന്തമാക്കി. 2023ൽ പഞ്ചാബ് കിങ്‌സിനായി കളിച്ചുകൊണ്ടാണ് താരം ഐപിഎലിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2025ലെ മെഗാ താരലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് 1.30 കോടി രൂപയ്ക്കാണ് ഗുർനൂർ ബ്രാറിനെ സ്വന്തമാക്കിയത്.

  • Related Posts

    ഇതാടാ യഥാർഥ കമ്പനി; ദീപാവലിക്ക് ജീവനക്കാർക്ക് സമ്മാനിച്ചത് ഐഫോൺ 16; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Spread the love

    Spread the loveആഘോഷ ദിവസങ്ങളിൽ സമ്മാനങ്ങൾ കിട്ടുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ?. അത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയാണ് തരുന്നതെങ്കിൽ ഡബിൾ ഹാപ്പിയായിരിക്കും. ഇത്തരത്തിലൊരു കമ്പനിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.   ഡൽഹി രോഹിണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്…

    വിമാനത്തിലും ‘ഹരിത ഇന്ധനം’ നിര്‍ബന്ധമാക്കും; 2027 മുതല്‍ പുതിയ നിബന്ധന

    Spread the love

    Spread the loveന്യൂഡല്‍ഹി: വിമാനയാത്ര മൂലമുള്ള കാര്‍ബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനായി സുസ്ഥിര വ്യോമയാന ഇന്ധനം (സസ്റ്റെയിനബിള്‍ ഏവിയേഷന്‍ ഫ്യുവല്‍ – എസ്എഎഫ്) നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള എസ്എഎഫ് നയത്തിന്റെ കരട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തയ്യാറാക്കി.…

    Leave a Reply

    Your email address will not be published. Required fields are marked *