പെൺകുട്ടിയെ യന്ത്രവാൾ കൊണ്ട് ആക്രമിച്ച കേസ്; പൊലീസ് വെടിവച്ച് കീഴടക്കിയ പ്രതിയുടെ വലതുകാൽ മുറിച്ചുമാറ്റി

Spread the love

അമരാവതി ∙ ആന്ധ്രപ്രദേശ് പൊലീസിന്റെ എൻകൗണ്ടറിൽ ഗുരുതരമായി പരുക്കേറ്റ യുവാവിന്റെ വലതുകാൽ ചികിത്സയ്ക്കിടെ മുറിച്ചുമാറ്റി. അനന്തപുർ ജില്ലയിലെ രാപ്തഡു ജില്ലാ പരിഷത്ത് ഹൈസ്കൂളിലെ ക്ലാസ് മുറിയിൽ കയറി യന്ത്രവാൾ കൊണ്ട് വിദ്യാർഥിനിയെ ആക്രമിച്ച പ്രതി ഹേമന്തിന്റെ (21) വലതുകാലാണ് ചികിത്സയ്ക്കിടെ മുറിച്ചുമാറ്റിയത്. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് വെടിവച്ചത്. ആറു തവണ വെടിവച്ചാണ് ഹേമന്തിനെ കീഴടക്കിയത്. ശേഷം ഇരുകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ഹേമന്തിനെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

 

ശസ്ത്രക്രിയ നടത്തിയെങ്കിലും അണുബാധയുടെ ലക്ഷണങ്ങൾ കണ്ടതിനാലാണ് മുട്ടിനു മുകൾഭാഗത്ത് വച്ച് ഹേമന്തിന്റെ വലതുകാൽ മുറിച്ചുമാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചത്. അണുബാധ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ വേണ്ടിയാണ് ഈ തീരുമാനം എടുത്തത്. അതേസമയം ഹേമന്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ബെംഗളൂരുവിലെ ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. വെന്റിലേറ്റർ സഹായമില്ലാതെയാണ് പെൺകുട്ടി ഇപ്പോൾ ചികിത്സയിൽ തുടരുന്നത്.

 

ഹേമന്തിനെ എൻകൗണ്ടറിൽ വധിക്കണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്ലാസ് മുറിയിൽ കയറിയുള്ള ആക്രമണത്തിൽ രണ്ട് പെൺകുട്ടികൾക്കാണ് പരുക്കേറ്റത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ബന്ധുവാണ് പ്രതി ഹേമന്ത്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നായിരുന്നു ആക്രമണം എന്നാണ് ലഭിക്കുന്ന വിവരം.

  • Related Posts

    പല പേരുകളിൽ 34കാരന് മൂന്ന് പാസ്പോർട്ട്; യാത്ര കൂടുതലും തായ്‌ലൻഡിലേക്ക്, പിടിയിലായത് വിമാനത്താവളത്തിൽ

    Spread the love

    Spread the loveഭുവനേശ്വർ∙ വ്യത്യസ്ത പേരുകളും രേഖകളും നൽകി മൂന്ന് പാസ്പോർട്ടുകൾ സ്വന്തമാക്കിയ യുവാവ് വിമാനത്താവളത്തിൽ വച്ച് പിടിയിലായി. യുപിയിലെ അസംഗഡ് ജില്ലയില്‍ താമസിക്കുന്ന ബ്രിജേഷ് കുമാർ (34) ആണ് പാസ്പോർട്ടിൽ കൃത്രിമം കാട്ടിയതിനു ഭുവനേശ്വർ വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായത്. ഇൻഡിഗോ…

    ‘വിവാഹം കഴിക്കണം’: ബ്ലാക്ക്മെയിലിങ്, സമ്മർദം; പൊലീസുകാരൻ ജീവനൊടുക്കി

    Spread the love

    Spread the loveലക്നൗ∙ പൊലീസ് സബ് ഇൻസ്പെക്ടറെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. സന്ത് കബീർ നഗർ സ്വദേശി സന്ദീപ് കുമാർ (28) ആണ് മരിച്ചത്. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതി ഇയാളെ നിരന്തരം സമ്മർദം ചെലുത്തിയിരുന്നെന്നും…

    Leave a Reply

    Your email address will not be published. Required fields are marked *