‘തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പൊട്ടിച്ച പടക്കം വീണ് ഫ്ലാറ്റിന് തീപിടിച്ചു, പ്രവർത്തകർ മുങ്ങി’; ഗുരുതര ആരോപണവുമായി നടി

Spread the love

മുംബൈ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പൊട്ടിച്ച പടക്കം ചെന്നുവീണു വീടിനടുത്തുള്ള ഫ്ലാറ്റിന് തീപിടിച്ച സംഭവത്തിനു പിന്നാലെ, രാഷ്ട്രീയ പാർട്ടികൾ നിയന്ത്രണമില്ലാതെ പെരുമാറുന്നതിനെ രൂക്ഷമായി വിമർശിച്ച് നടി ഡെയ്സി ഷാ രംഗത്തെത്തി. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണു നടി തന്റെ ദേഷ്യവും ആശങ്കയും പങ്കുവച്ചത്.

 

കഴിഞ്ഞ ദിവസം ബാന്ദ്ര ഈസ്റ്റിലെ താമസസമുച്ചയത്തിന്റെ നാലാം നിലയിലായിരുന്നു അപകടം. ആർക്കും പരുക്കുകളില്ല. വളർത്തുനായയുമായി രാത്രി വീടിനു പുറത്തിറങ്ങി നടക്കുന്നതിനിടെയാണ് അപകടം നടിയുടെ ശ്രദ്ധയിൽപെട്ടത്.

 

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും എനിക്ക് ബന്ധമില്ല. അതേസമയം, തിരഞ്ഞെടുപ്പു പ്രചാരണം നടത്തുമ്പോൾ പ്രവർത്തകർ സാമാന്യ മര്യാദ പാലിക്കണം. താമസസമുച്ചയങ്ങൾക്കു സമീപം പടക്കം പൊട്ടിക്കുന്നതു ശരിയായ രീതിയല്ല. അതുണ്ടാക്കുന്ന അപകടം എത്രത്തോളം വലുതാണെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. റാലിക്കിടെ പടക്കം പൊട്ടിച്ചവർ അപകടം നടന്നയുടനെ കടന്നുകളഞ്ഞു. താമസക്കാരാണ് അതിന്റെ മുഴുവൻ ബുദ്ധിമുട്ടുകളും സഹിച്ചത്’– ഡെയ്സി ഷാ കുറിച്ചു. 2014ൽ പുറത്തിറങ്ങിയ ‘ജയ് ഹോ’യിലെ നായികയാണു ഡെയ്സി. 2023ൽ ‘മിസ്റ്ററി ഓഫ് ദ് ടാറ്റു’ എന്ന സിനിമയുമിറങ്ങി.

  • Related Posts

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    വിവാഹം കഴിഞ്ഞ് 17 ദിവസം; 28കാരന്‍ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

    Spread the love

    Spread the loveന്യൂഡൽഹി∙ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് (28) മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ വിവാഹം…

    Leave a Reply

    Your email address will not be published. Required fields are marked *