ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ കാറിടിച്ച് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം

Spread the love

കൊച്ചി: മൂവാറ്റുപുഴയില്‍ ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ ഒൻപത് വയസുകാരി കാറിടിച്ച് മരിച്ചു. പട്ടിമറ്റം പുത്തന്‍പുരയില്‍ രാജേഷിന്‍റെ മകള്‍ റയ ആണ് മരിച്ചത്. റയയുടെ മുത്തശ്ശിക്ക് ഗുരുതര പരിക്കേറ്റു.

 

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. മൂവാറ്റുപുഴ നിര്‍മല കോളജിന് സമീപമാണ് സംഭവം. അമിതവേഗതയിലെത്തിയ കാര്‍ സ്കൂട്ടറിലിടിച്ച ശേഷം ഇരുവരുടെയും ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. റയ തൽക്ഷണം മരിച്ചു. മുത്തശ്ശി ലേഖയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ സ്ഥിതി ഗുരുതരമാണ്. സ്കൂട്ടര്‍ യാത്രികനും പരിക്കുണ്ട്.

  • Related Posts

    യുവതിയെ കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി

    Spread the love

    Spread the loveതൊടുപുഴ: യുവതിയെ കൊലപ്പെടുത്തി മാറിടം മുറിച്ചുമാറ്റിയെന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി. തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് (39)നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി 10ന് ഉണ്ടാകും. 2017 ഒക്ടോബര്‍ 10-നായിരുന്നു കൊലപാതകം. ഇരുമ്പുപാലം പതിനാലാംമൈല്‍…

    ‘താനെന്തിനാടോ എന്നെ അറസ്റ്റ് ചെയ്തത്?’: മദ്യലഹരിയിൽ സ്ത്രീയോട് അസഭ്യം; പൊലീസ് വാഹനം അടിച്ചുതകർത്തു

    Spread the love

    Spread the loveകൊച്ചി ∙ ‘ഞാനെന്താ നഴ്സറിക്കുട്ടിയോ… താനെന്തിനാടോ എന്നെ അറസ്റ്റ് ചെയ്തത്?.. എന്നെ വീട്ടിക്കൊണ്ടാക്ക്..’, മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തിയ മട്ടാഞ്ചേരി സ്വദേശി പൊലീസിനോട് തട്ടിക്കയറിയത് ഇങ്ങനെ. പിന്നാലെ പൊലീസ് വാഹനം അടിച്ചുതകർക്കുകയും ചെയ്തതോടെ ഇയാൾ അറസ്റ്റിലായി. മട്ടാഞ്ചേരി സ്വദേശി ഹംസത്താണ്…

    Leave a Reply

    Your email address will not be published. Required fields are marked *