അന്ന് 250 പൊലീസുകാരെ വെട്ടിച്ചുകടന്നു; കേരളത്തിൽ കഠിനാധ്വാനി: ബിഹാറിലെ ‘ടോപ് 10’ കുറ്റവാളിയെ കുരുക്കിയത് ആ ഫോൺകോൾ

Spread the love

കൊല്ലം ∙ മെലിഞ്ഞുനീണ്ട, ശാന്തനായ യുവാവ്. ഒച്ചയുയർത്താതെ സംസാരം, ഏൽപിക്കുന്ന ജോലികൾ കൃത്യമായി ചെയ്യുന്ന കഠിനാധ്വാനി, ഇത്രയും നാൾ തങ്ങളുടെ മുന്നിൽ ജീവിച്ച ആ സൗമ്യനായ ചെറുപ്പക്കാരൻ ആരാണെന്നറിഞ്ഞ ചാമക്കട നിവാസികൾ അക്ഷരാർഥത്തിൽ നടുങ്ങി. ബിഹാർ പൊലീസിന്റെ കൊടുംകുറ്റവാളിപ്പട്ടികയിലെ ‌‘‌ടോപ് 10’ ക്രിമിനലുകളിൽ ഒരാൾ. ബിഹാറിലെ ആർജെഡി നേതാവ് ബൈദ്യനാഥ് മഹ്തോയുടേത് അടക്കമുള്ള കൊലക്കേസുകളിലെ പ്രതി. 250 ഓളം പൊലീസുകാരും ഒരു ഗ്രാമത്തിലെ നാട്ടുകാരും ചേർന്ന് ഡ്രോണുകൾ അടക്കമുള്ള സകല സന്നാഹങ്ങളുമായി പിടിക്കാനിറങ്ങിയിട്ടും ആ വല പൊട്ടിച്ചു കടന്ന സൂത്രശാലി. മുഹമ്മദ് അജാജ് അഹമ്മദ് എന്ന 32 കാരൻ പിടിയിലായത് വലിയ നേട്ടമായാണ് ബിഹാർ പൊലീസ് കാണുന്നത്.

 

2016 മുതൽ കേരളത്തിൽ അതിഥിത്തൊഴിലാളിയെന്ന മട്ടിൽ താമസിക്കുന്ന അജാജ് ഇടയ്ക്ക് ബിഹാറിലെത്തി കൊലയും കൊള്ളയും നടത്തി മടങ്ങാറുണ്ടെന്നു ബിഹാർ പൊലീസ് പറയുന്നു. ബിഹാറിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 11 കേസുകളിൽ പ്രതിയായ ഇയാളെ കണ്ടെത്തുന്നവർക്ക് സർക്കാർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 12 നാണ് ആർജെഡി നേതാവ് ബൈദ്യനാഥ് മഹ്തോ കൊല്ലപ്പെട്ടത്. സീതാമഠിയിലെ ദുംറയിൽ രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് മഹ്തോയെ അജാജും ത്രിഭുവൻ എന്ന കുറ്റവാളിയും ചേർന്നു വെടിവച്ചത്. തൊട്ടു പിന്നാലെ പൊലീസ് പ്രതികൾക്കായി തിരച്ചിൽ തുടങ്ങി. സീതാമഠിയിലെ കരിമ്പിൽതോട്ടത്തിൽ പ്രതികൾ ഒളിച്ചിരിക്കുന്നെന്ന സൂചന കിട്ടിയതോടെ വൻ പൊലീസ് സംഘം അങ്ങോട്ടെത്തി. തോട്ടത്തിനടുത്ത് ഒളിപ്പിച്ച നിലയിൽ അജാജിന്റെ ബൈക്കും ആയുധങ്ങളും കണ്ടെത്തിയതോടെ തിരച്ചിൽ ഊർജിതമാക്കി. ഡ്രോണകളും ഉപയോഗിച്ചു. ആർജെഡി പ്രവർത്തകരും ഗ്രാമീണരും പൊലീസിനൊപ്പം തിരച്ചിലിനിറങ്ങി. ഏക്കറുകളോളം പരന്നുകിടക്കുന്ന തോട്ടങ്ങളിലും സമീപപ്രദേശങ്ങളിലും രാത്രി മുഴുവൻ തിരഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവിൽ പുലർച്ചയോടെ ത്രിഭുവനെ പിടികൂടിയെങ്കിലും അജാജ് പൊലീസിന്റെ വല പൊട്ടിച്ചു കടന്നിരുന്നു.

 

മോഷണശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയതടക്കം ക്രൂരമായ കുറ്റകൃത്യങ്ങൾ ഏറെയുണ്ടായിരുന്നു അജാജിന്റെ പേരിൽ. ഇടയ്ക്കി‌െട ബിഹാറിലെത്തി കൊലയും മോഷണവും നടത്തുന്ന ഇയാൾ അതിനു ശേഷം എവിടേക്കാണു പോകുന്നതെന്ന് ആർക്കുമറിയില്ലായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ട്രാക്ക് ചെയ്യാനും കഴിഞ്ഞില്ല. അയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരന്തരം നിരീക്ഷിച്ചിരുന്ന ബിഹാർ പൊലീസിന് പിടിവള്ളിയായത് ഒരു ഫോൺകോളായിരുന്നു. ഒരു ബന്ധുവിന്റെ ഫോണിലേക്കു വന്ന കോൾ അജാജിന്റെ ഒരു സുഹൃത്തിന്റെ അമ്മയുടെ പേരിലുള്ള സിംകാർഡിൽനിന്നായിരുന്നു. കോൾവന്നത് കേരളത്തിൽ നിന്ന്. അതോടെ അയാൾ കേരളത്തിലുണ്ടെന്ന് ബിഹാർ പൊലീസ് സംശയിച്ചു. എസ് ഐ രാമായൺ കുമാറും ഒരു കോൺസ്റ്റബിളും കേരളത്തിലെത്തി. അജാജിന്റെ ഒരു സുഹൃത്ത് കൊച്ചിയിലുണ്ടെന്നു മനസ്സിലാക്കി. അയാളെ ചോദ്യം ചെയ്തപ്പോൾ അജാജ് കൊല്ലത്തുണ്ടെന്ന് ഉറപ്പിച്ചു. കൊല്ലത്തെത്തിയ ബിഹാർ പൊലീസ് ഈസ്റ്റ് പൊലീസിന്റെ സഹായം തേടി. ഇരു സംഘങ്ങളും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ അയാൾ താമസിച്ചിരുന്ന വാടകവീട് കണ്ടെത്തി. സമീപത്തെ ഓട്ടോക്കാരും മറ്റും അജാജിനെ തിരിച്ചറിഞ്ഞു. പക്ഷേ അപ്പോഴേക്കും അയാളും കുടുംബവും അവിടെനിന്നു മാറിയിരുന്നു. വീടിന് അഡ്വാൻസ് കൊടുത്ത ്തുക വാങ്ങാൻ അയാളെത്തുമെന്നു കണക്കുകൂട്ടി കാത്തിരുന്ന പൊലീസിന്റെ വലയിൽ ഒടുവിൽ അജാജ് കുടുങ്ങി.

 

2016 മുതൽ മുഹമ്മദ് അജാജ് കേരളത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും കുട്ടികളും മാതാപിതാക്കളും അയാൾക്കൊപ്പമുണ്ട്. കൊല്ലത്ത് ഡ്രൈവറായും മറ്റും ജോലി ചെയ്യുകയായിരുന്നു. നന്നായി ജോലി ചെയ്യുന്നതിനാൽ തൊഴിലുടമകൾക്കെല്ലാം ഇയാളോടു താൽപര്യമുണ്ടായിരുന്നു. ഏതു സമയത്തും കൈത്തോക്ക് കരുതുന്ന ശീലം ഇയാൾക്കുണ്ട്. പിടിയിലാകുമ്പോൾ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ ലക്ഷക്കണക്കിനു രൂപ ബാലൻസുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. ഇടയ്ക്കിടെ നാട്ടിൽപോയി നടത്തുന്ന മോഷണത്തിൽനിന്നു കിട്ടിയിരുന്ന പണമാണിത്.

  • Related Posts

    യുവതിയെ കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി

    Spread the love

    Spread the loveതൊടുപുഴ: യുവതിയെ കൊലപ്പെടുത്തി മാറിടം മുറിച്ചുമാറ്റിയെന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി. തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് (39)നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി 10ന് ഉണ്ടാകും. 2017 ഒക്ടോബര്‍ 10-നായിരുന്നു കൊലപാതകം. ഇരുമ്പുപാലം പതിനാലാംമൈല്‍…

    ‘താനെന്തിനാടോ എന്നെ അറസ്റ്റ് ചെയ്തത്?’: മദ്യലഹരിയിൽ സ്ത്രീയോട് അസഭ്യം; പൊലീസ് വാഹനം അടിച്ചുതകർത്തു

    Spread the love

    Spread the loveകൊച്ചി ∙ ‘ഞാനെന്താ നഴ്സറിക്കുട്ടിയോ… താനെന്തിനാടോ എന്നെ അറസ്റ്റ് ചെയ്തത്?.. എന്നെ വീട്ടിക്കൊണ്ടാക്ക്..’, മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തിയ മട്ടാഞ്ചേരി സ്വദേശി പൊലീസിനോട് തട്ടിക്കയറിയത് ഇങ്ങനെ. പിന്നാലെ പൊലീസ് വാഹനം അടിച്ചുതകർക്കുകയും ചെയ്തതോടെ ഇയാൾ അറസ്റ്റിലായി. മട്ടാഞ്ചേരി സ്വദേശി ഹംസത്താണ്…

    Leave a Reply

    Your email address will not be published. Required fields are marked *