എംഡിഎംഎയും ഡിജിറ്റൽ ത്രാസും പാക്കിങ്ങിനുള്ള കവറുകളുമായി കോഴിക്കോട് രണ്ടു പേർ പിടിയിൽ

Spread the love

കോഴിക്കോട് ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 41.61 ഗ്രാം എംഡിഎംഎയും ഡിജിറ്റൽ ത്രാസും പാക്കിങ്ങിനുള്ള കവറുകളുമായി രണ്ടു പേർ കോഴിക്കോട് പിടിയിൽ. റൂറൽ എസ്പി മെറിൻ ജോസഫിന്റെ കീഴിലുള്ള ഡാൻസാഫ് സംഘവും കൊടുവള്ളി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഓമശ്ശേരി സ്വദേശികളായ ഷെരീഫ്, (38), സി.കെ. സമീർ (38) എന്നിവരാണ് പിടിയിലായത്.

 

ലഹരി വിൽപന നടത്തി ലഭിച്ച ഒരു ലക്ഷത്തി എഴുപത്തി ഏഴായിരം രൂപയും കണ്ടെടുത്തു. രണ്ട് വർഷത്തോളമായി രണ്ടു പേരും ലഹരി കൂട്ടുക്കച്ചവടം നടത്തി വരികയായിരുന്നു. പിടികൂടിയ എംഡിഎംഎയ്ക്ക് ഒന്നര ലക്ഷം രൂപ വരെ വില വരും. ഇവർക്കെതിരെ നാട്ടുകാർ ധാരാളം പരാതികൾ നൽകിയിരുന്നു.

 

നാർക്കോട്ടിക് സെൽ ഡിവൈഎസ്പി റാണ ചന്ദ്രൻ, താമരശ്ശേരി ഡിവൈഎസ്പി കെ.എ. ബോസ്, കൊടുവള്ളി ഇൻസ്പെക്ടർ പ്രജീഷ് എന്നിവരുടെ നിർദേശപ്രകാരം കൊടുവള്ളി എസ്ഐ കെ. ശ്രീദു, എഎസ്ഐ കെ.കെ. സന്തോഷ് കുമാർ, സീനിയർ സിപിഒമാരായ സി.പി. പ്രവീൺ, പി. പ്രസൂൺ, സിപിഒമാരായ എം. ശ്രീനിഷ്, കെ.നിഖിൽ, എം.കെ. ബിജിന, ഡാൻസാഫ് എസ്ഐ രാജീവ് ബാബു, എഎസ്ഐ ജയരാജൻ പനങ്ങാട്, സീനിയർ സിപിഒമാരായ ജിനീഷ് ബാലുശ്ശേരി, അനസ് ഈർപ്പോണ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

  • Related Posts

    ‘ചെയ്യാത്ത കുറ്റത്തിന് എന്നെ പിടിച്ചുവച്ചിരിക്കുന്നു’; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് അഭിറാം കൊലക്കേസ് പ്രതി

    Spread the love

    Spread the loveതിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതക കേസിൽ തെളിവെടുപ്പിനിടെ രണ്ടാം പ്രതി ഉമർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് തന്നെ പിടിച്ചുവച്ചിരിക്കുന്നതെന്നും തനിക്ക് അഭിറാമിനെ അറിയില്ലെന്നും ഇയാൾ തെളിവെടുപ്പിനിടെ ഉമർ പറഞ്ഞു.   ‘എനിക്ക് അഭിറാമിനെ അറിയില്ല. ചെയ്യാത്ത…

    ബാറിൽ മദ്യപിക്കാനെത്തിയപ്പോൾ കുഴഞ്ഞുവീണ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു

    Spread the love

    Spread the loveകൊല്ലം ∙ ഓച്ചിറയിൽ ബാറിൽ മദ്യപിക്കാനെത്തിയപ്പോൾ കുഴഞ്ഞുവീണ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. ശക്തികുളങ്ങര ചേരിയിൽ ബോട്ടിലഴികത്ത് വീട്ടിൽ രണദേവ് (60) ആണ് മരിച്ചത്. ബാറിലെത്തിയ രണദേവ് കുഴഞ്ഞുവീണതിനെത്തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നില വഴളായതോടെ അവിടെ നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *