കൊല്ലം ∙ ഓച്ചിറയിൽ ബാറിൽ മദ്യപിക്കാനെത്തിയപ്പോൾ കുഴഞ്ഞുവീണ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. ശക്തികുളങ്ങര ചേരിയിൽ ബോട്ടിലഴികത്ത് വീട്ടിൽ രണദേവ് (60) ആണ് മരിച്ചത്. ബാറിലെത്തിയ രണദേവ് കുഴഞ്ഞുവീണതിനെത്തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നില വഴളായതോടെ അവിടെ നിന്നും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി. ചികിത്സയിലിരിക്കെ ഞായർ വെളുപ്പിനെയാണ് മരണം സംഭവിച്ചത്. വർഷങ്ങളായി ഓച്ചിറയിൽ വാടയ്ക്ക് താമസിക്കുകയായിരുന്നു രണദേവ്.





