കുടുംബത്തെ വീട്ടിലിട്ട് ‘തീർത്തു’, പിന്നാലെ തെരുവിൽ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്; 24-കാരന്റെ രഹസ്യ സ്വഭാവത്തിനു പിന്നിൽ?

Spread the love

ക്രാക്കോ∙ പോളണ്ടിനെ നടുക്കിയ ഭീകര സംഭവങ്ങളുടെ ഞെട്ടലിലാണ് ജനങ്ങൾ. ക്രാക്കോ നഗരത്തിലെ മാർക്കറ്റിൽ തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓടിയ 24-കാരനായ മിഖാൽ ഒ നടത്തിയ വെടിവയ്പ്പിൽ ആറുപേർ കൊല്ലപ്പെടുകയും 15-ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത വാർത്തയ്ക്ക് പിന്നാലെ കൂടുതൽ ഭീകരമായ വിവരങ്ങളാണ് പുറത്തുവരുന്നത്.

 

ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കുന്നതിനു തൊട്ടുമുൻപ്, സ്വന്തം കുടുംബത്തെ പ്രതി ക്രൂരമായി കൊലപ്പെടുത്തിയിരുന്നുവെന്ന് പോളണ്ട് പൊലീസ് സ്ഥിരീകരിച്ചു.

 

നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിലാണ് ദാരുണ സംഭവം നടന്നത്. പ്രതി മിഖാൽ ഒ തന്റെ മാതാപിതാക്കളായ റെനാറ്റ (52), ജാനുഷ് (53), ഒപ്പം സന്ദർശകയായി എത്തിയ ഇളയ സഹോദരി മഗ്ദലേന (21) എന്നിവരെ വെടിവച്ചുകൊല്ലുകയായിരുന്നു. വാരാന്ത്യ അവധിക്കായി ക്ര്രാക്കോയിൽ നിന്നും വീട്ടിലെത്തിയതായിരുന്നു സഹോദരി മഗ്ദലേന.

 

സെൻട്രൽ പോളണ്ടിലെ ഈ പഴയ വ്യവസായ നഗരത്തിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു പ്രതിയുടെ താമസം. കുടുംബത്തിന് സ്വന്തമായി ഒരു തോക്ക് ശേഖരമുണ്ടായിരുന്നതായും, എല്ലാ ഞായറാഴ്ചയും ഇവർ ഷൂട്ടിങ് റേഞ്ചിൽ പോകാറുണ്ടായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. മറ്റുള്ളവരുമായി ഇടപഴകാത്ത, വിചിത്ര സ്വഭാവക്കാരനായ ഒറ്റയാൻ എന്ന നിലയിലാണ് മിഖാലിനെ നാട്ടുകാർക്ക് പരിചയം. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

  • Related Posts

    ‘തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം’; ദീപാവലി ആഘോഷ നിറവില്‍ രാജ്യം

    Spread the love

    Spread the loveഇരുളിനെ അകറ്റി വെളിച്ചം നിറയ്ക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിന്റെ നിറവില്‍ രാജ്യം. പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഈ ആഘോഷം തിന്മയ്ക്കുമേല്‍ നന്മയും അജ്ഞാനത്തിനുമേല്‍ ജ്ഞാനവും അനീതിക്കുമേല്‍ നീതിയും വിജയിക്കുന്നതിന്റെ പ്രതീകമാണ്. കുടുംബബന്ധങ്ങള്‍ പുതുക്കാനും സ്‌നേഹവും…

    ഭാര്യയുടെ ശരീരത്തെ പരിഹസിച്ചു; ഭർത്താവിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു, ‘വൈറലായി കുടുംബവഴക്ക്’

    Spread the love

    Spread the loveയൂട്ടാ∙ ഭാര്യയുടെ ശരീരത്തെ പരിഹസിക്കുന്ന റിയാലിറ്റി ടെലിവിഷൻ താരം സാക് അഫ്ലെക്കിന്റെ (30) വിഡിയോ പുറത്തുവിട്ട് റിയാലിറ്റി ടെലിവിഷൻ താരവും ഭാര്യയുമായ ജെൻ അഫ്ലെക്ക് (27) രംഗത്ത്. ഈ മാസം മൂന്നിന് വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ജെൻ…

    Leave a Reply

    Your email address will not be published. Required fields are marked *