ജമ്മുവിൽ ഡ്യൂട്ടിക്കിടെ കാണാതായ 2 പൊലീസുകാർ കൊല്ലപ്പെട്ട നിലയിൽ; പിന്നിൽ ഭീകരർ

Spread the love

ശ്രീനഗർ∙ ഡ്യൂട്ടിക്കിടെ കാണാതായ ജമ്മു കശ്മീർ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തി. രഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കിഷ്ത്വാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാളുടെ തലയിലും മറ്റൊരാളുടെ മുതുകിലും വെടിയേറ്റു. ധേർണ പോസ്റ്റിലേക്ക് പോകുന്നതിനിടെ, ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

 

ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം ഭീകരർ ആയുധങ്ങൾ തട്ടിയെടുത്തെന്നാണ് പൊലീസ് കരുതുന്നത്. തുടക്കത്തിൽ ഇവരുടെ മൊബൈൽ ഫോണുകളിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നെങ്കിലും പിന്നീട് രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആയി. ഉദ്യോഗസ്ഥർ തിരിച്ചെത്താത്തതിനെത്തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഭീകരരെ കണ്ടെത്താൻ സൈന്യവും പൊലീസും തിരച്ചിൽ ആരംഭിച്ചു.

 

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഇന്നലെ സിആർപിഎഫ് ചെക്‌പോസ്റ്റിനു നേരെ നടന്ന ഭീകരാക്രമണത്തിൽ 3 സൈനികർക്കു പരുക്കേറ്റിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. 2 ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നും സംഭവത്തിനു ശേഷം അവർ കാട്ടിനുള്ളിൽ മറഞ്ഞുവെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.15 നാണ് ദേശീയപാതയിലെ മിർ ബസാറിലെ ചെക്‌പോസ്റ്റിൽ ആക്രമണമുണ്ടായത്.

  • Related Posts

    ആധാർ കാർഡ് പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കൂടുതൽ വിശ്വസനീയമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

    Spread the love

    Spread the loveഭോപ്പാൽ: ആധാർ കാർഡ് പ്രധാനമായും ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നും അത് ഒരാളുടെ പ്രായം തെളിയിക്കുന്നതിനുള്ള ആധികാരികമായ തെളിവായി കണക്കാക്കാനാവില്ലെന്നും മധ്യപ്രദേശ് ഹൈക്കോടതി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായമാണ് ഇക്കാര്യത്തിൽ കൂടുതൽ വിശ്വസനീയമായ അടിസ്ഥാനമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ്…

    ‘7 കോടി നല്‍കണം, ഇല്ലെങ്കില്‍ കെജരിവാളിനെയും മകളെയും കൊല്ലും’; ബിഷ്ണോയി സംഘത്തിന്റെ പേരില്‍ ഭീഷണി

    Spread the love

    Spread the loveന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനും മകള്‍ ഹര്‍ഷിത കെജരിവാളിനും വധഭീഷണി. ഏഴ് കോടി രൂപ നല്‍കിയില്ലെങ്കില്‍ ഇരുവരെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട ഒരാളാണ്…

    Leave a Reply

    Your email address will not be published. Required fields are marked *