യാഷിനൊപ്പമുള്ള ഇന്റിമേറ്റ് രംഗം സിദ്ധാര്‍ത്ഥിന് പ്രശ്നമേയല്ല; ടോക്‌സിക്കിന്റെ പരാജയം വേദനിപ്പിച്ചു: കിയാര

Spread the love

വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ടോക്‌സിക്. യഷ് നായകനായ സിനിമയുടെ സംവിധാനം ഗീതു മോഹന്‍ദാസ് ആയിരുന്നു. വന്‍ താരനിര അണിനിരന്ന ചിത്രത്തിലെ നായിക കിയാര അദ്വാനിയായിരുന്നു. പ്രതീക്ഷകളോടെ എത്തിയെങ്കിലും തിയേറ്ററില്‍ കനത്ത പരാജയമാണ് ടോക്‌സിക് നേരിട്ടത്. ചിത്രത്തിലെ വയലന്‍സും ഇന്റിമേറ്റ് രംഗങ്ങളുമെല്ലാം വിമര്‍ശിക്കപ്പെട്ടിരുന്നു.

 

ടോക്‌സിക്കിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരില്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിക്കുകയാണ് കിയാദ അദ്വാനി. കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു കിയാരയുടെ പ്രതികരണം. ഭര്‍ത്താവും നടനുമായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഒപ്പമുണ്ടായിരുന്നു. ടോക്‌സിക്കിന് പ്രതീക്ഷിച്ച പ്രതികരണങ്ങള്‍ക്ക് പകരം വിമര്‍ശനങ്ങള്‍ നേരിട്ടതിനെക്കുറിച്ച് കരണ്‍ ചോദിച്ചപ്പോഴായിരുന്നു കിയാരയുടെ പ്രതികരണം.

 

”ആദ്യത്തെ ദിവസം ഹൃദയഭേദഗമായിരുന്നു. ഒരു ടീം എന്ന നിലയില്‍ അങ്ങനെ സംഭവിക്കുമെന്ന് ഞങ്ങളാരും ചിന്തിച്ചിരുന്നില്ല. അതുപോലൊരു ഓപ്പണിങ് ഉണ്ടായിട്ടും ചിത്രം വീണു. അത് ഹൃദയഭേദഗമായിരുന്നു. പ്രത്യേകിച്ചും ആദ്യത്തെ ആഴ്ച. ഞാന്‍ ആകെ തകര്‍ന്നുപോയി. പിന്നീടാണ് ഞാന്‍ എന്റെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്ത് വരുന്നതിനെ അഭിനന്ദിക്കുന്നുണ്ടെന്ന് കാണുന്നത്. ടോക്‌സിക്കിലെ നാദിയ എന്ന കഥാപാത്രം എന്റെ യാത്രയിലൊരു പ്രധാന ഏടായിരിക്കും” കിയാര പറയുന്നു.

 

ഇന്റിമേറ്റ് രംഗങ്ങളുടെ പേരില്‍ നടിമാരെ മാത്രം ചോദ്യം ചെയ്യുന്നതിലെ ഇരട്ടത്താപ്പ് കരണ്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കിയാരയും തന്റെ അഭിപ്രായം പങ്കുവച്ചു. ഇന്റിമേറ്റ് രംഗങ്ങളോടുള്ള സിദ്ധാര്‍ത്ഥിന്റെ പ്രതികരണവും കിയാര പങ്കുവച്ചു. ” ഇവന്റെ എനര്‍ജി ഞാന്‍ ഉള്‍ക്കൊള്ളുകയാണ് ചെയ്യുന്നത്. കാരണം അവര്‍ അതൊന്നും കാര്യമാക്കിയതേയില്ല. ഒരിക്കലും അതേക്കുറിച്ച് സംസാരിച്ചില്ല. ഞാന്‍ ഒരിക്കല്‍ പോലും അതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇവനെ അതൊന്നും ബാധിച്ചിട്ടില്ല. അവന്‍ അതൊന്നും ഗൗനിച്ചതു പോലുമില്ല” എന്നാണ് കിയാര പറഞ്ഞത്.

 

”പിന്നെ ഇത്തരം വിമര്‍ശനങ്ങള്‍ പതിറ്റാണ്ടുകളായി കേല്‍ക്കുന്നതാണ്. ഐശ്വര്യ റായ് അടക്കമുള്ള ഒരുപാട് ഗംഭീര നടിമാര്‍ക്ക് പോലും നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ സംഭവിക്കുന്നത് കണ്ടിരുന്നു. വളരെ വലിയ പ്രതികരണമായിരുന്നു. അതേസമയം അതിലെ ഇരട്ടത്താപ്പിനെ ജനങ്ങള്‍ തന്നെ ചോദ്യം ചെയ്ത് തുടങ്ങിയിരുന്നു. അതിനാല്‍ എനിക്ക് വിശദീകരിക്കേണ്ട ആവശ്യം തോന്നിയില്ല” എന്നും കിയാര പറഞ്ഞു.

  • Related Posts

    ‘എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്‍

    Spread the love

    Spread the loveസംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സണ്‍റൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും വിവാഹിതരായി. ഗ്രീസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.’എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നെന്നേക്കുമായി’. വിവാഹദിനമായ 11:11 എന്ന തീയതിയും ചേര്‍ത്താണ് അനിരുദ്ധ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.…

    രാവിലെ വെറും വയറ്റിൽ പാൽച്ചായ കുടിക്കുന്ന ശീലമുണ്ടോ? ദഹനത്തെ എങ്ങനെ ബാധിക്കും?

    Spread the love

    Spread the loveരാവിലെ ഉറക്കമുണർന്നാൽ ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ചിലർക്ക് പ്രഭാതഭക്ഷണത്തിന് മുൻപ് പാൽച്ചായ കുടിച്ചില്ലെങ്കിൽ ഉന്മേഷം ലഭിക്കില്ല. എന്നാൽ ഇത്തരത്തിൽ വെറും വയറ്റിൽ പാൽച്ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?   ചായ ആരോഗ്യത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *