വൻ ലഹരിവേട്ട; ഇരുപത് ലക്ഷത്തോളം രൂപയുടെ എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ

Spread the love

തൃശൂർ: കൈപ്പമംഗലത്ത് ഇരുപത് ലക്ഷത്തോളം രൂപയുടെ രാസലഹരിയുമായി കുപ്രസിദ്ധ റൗഡിയും കൂട്ടാളിയും പിടിയിൽ. പെരിഞ്ഞനം വഴിയമ്പലം സ്വദേശി മിൻഷാദ്, ചക്കരപ്പാടം സ്വദേശി ഷജിൽ എന്നിവരാണ് അറസ്റ്റിലായത്. ഡാൻസാഫ് സംഘവും കൈപ്പമംഗലം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് 39.390 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.

 

വില്‍പ്പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ പ്രതികള്‍ പിടിയിലായത്. കാറിന്റെ ഡ്രൈവിംഗ് സീറ്റിനടിയില്‍ ക്ലച്ച് പെഡലിന് സമീപമുള്ള ഫ്‌ലോര്‍ മാറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിശേഖരം. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറിക്കടയിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമം; 73-കാരന് 14 വർഷം കഠിനതടവും പിഴയും

    Spread the love

    Spread the loveതിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോട്ടറിക്കടയിലേക്ക് ബലം പ്രയോഗിച്ച് വലിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അരുവിക്കര വട്ടകുളം ലക്ഷംവീട് നമ്പർ 15-ൽ ശശിധരനെ (73)യാണ് കാട്ടാക്കട…

    റോഡിൽ സ്പീക്കറിൽ പാട്ടിട്ട് ഗതാഗത തടസം; ചോദ്യം ചെയ്ത പൊലീസിന് നേരെ ആക്രമണം

    Spread the love

    Spread the loveആലപ്പുഴ: പെട്രോളിങ് സംഘത്തിലെ പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. മംഗലം റെയിൽവേ ഗേറ്റിന് സമീപത്തുവെച്ചാണ് സംഭവം. എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കാണ് പരിക്കേറ്റത്. എസ്ഐ അനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ജോജി, ബിനിൽ എന്നിവർക്കാണ് മർദ്ദനമേറ്റത്.   റോഡിൽ സ്പീക്കറിൽ…

    Leave a Reply

    Your email address will not be published. Required fields are marked *