റോഡിൽ സ്പീക്കറിൽ പാട്ടിട്ട് ഗതാഗത തടസം; ചോദ്യം ചെയ്ത പൊലീസിന് നേരെ ആക്രമണം

Spread the love

ആലപ്പുഴ: പെട്രോളിങ് സംഘത്തിലെ പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. മംഗലം റെയിൽവേ ഗേറ്റിന് സമീപത്തുവെച്ചാണ് സംഭവം. എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കാണ് പരിക്കേറ്റത്. എസ്ഐ അനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ജോജി, ബിനിൽ എന്നിവർക്കാണ് മർദ്ദനമേറ്റത്.

 

റോഡിൽ സ്പീക്കറിൽ ഉച്ചത്തിൽ പാട്ടുവെച്ച് ഗതാഗതം തടസ്സപ്പെടുത്തിയ സംഘത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് മദ്യപസംഘത്തിലെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പൊലീസുകാരുടെ ചികിത്സ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

  • Related Posts

    സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറിക്കടയിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമം; 73-കാരന് 14 വർഷം കഠിനതടവും പിഴയും

    Spread the love

    Spread the loveതിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോട്ടറിക്കടയിലേക്ക് ബലം പ്രയോഗിച്ച് വലിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അരുവിക്കര വട്ടകുളം ലക്ഷംവീട് നമ്പർ 15-ൽ ശശിധരനെ (73)യാണ് കാട്ടാക്കട…

    വൻ ലഹരിവേട്ട; ഇരുപത് ലക്ഷത്തോളം രൂപയുടെ എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ

    Spread the love

    Spread the loveതൃശൂർ: കൈപ്പമംഗലത്ത് ഇരുപത് ലക്ഷത്തോളം രൂപയുടെ രാസലഹരിയുമായി കുപ്രസിദ്ധ റൗഡിയും കൂട്ടാളിയും പിടിയിൽ. പെരിഞ്ഞനം വഴിയമ്പലം സ്വദേശി മിൻഷാദ്, ചക്കരപ്പാടം സ്വദേശി ഷജിൽ എന്നിവരാണ് അറസ്റ്റിലായത്. ഡാൻസാഫ് സംഘവും കൈപ്പമംഗലം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *