അമ്മ മരിച്ചതറിയാതെ രാത്രി മുഴുവൻ ഉണർത്താൻ ശ്രമിച്ചു; കരഞ്ഞുതളർന്ന് ബോധംകെട്ട നിലയിൽ മൂന്നുവയസ്സുകാരൻ

Spread the love

അമരാവതി: ആന്ധ്രാപ്രദേശിലെ കർണൂലിൽ അമ്മ മരിച്ചതറിയാതെ രാത്രി മുഴുവൻ വിളിച്ചുണർത്താൻ ശ്രമിച്ച മൂന്നുവയസ്സുകാരനെ ബോധരഹിതനായ നിലയിൽ കണ്ടെത്തി. കർണൂലിലെ വെങ്കടരമണ കോളനിയിലുള്ള അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന എ. സ്വാതി (30) എന്ന യുവതിയെയാണ് കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ പാദങ്ങൾക്ക് താഴെയുള്ള ചെറിയ സ്റ്റൂളിൽ കരഞ്ഞു തളർന്ന് ബോധംകെട്ട നിലയിലായിരുന്ന മകൻ ശ്രീയാനെ (3) അയൽവാസികളും പോലീസും ചേർന്ന് വാതിൽ തകർത്താണ് പുറത്തെടുത്തത്.

 

രാത്രി മുഴുവൻ അമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും ഉണർത്താൻ ശ്രമിച്ച കുട്ടി കരഞ്ഞു തളർന്നാണ് ബോധരഹിതനായത്. ഭർത്താവ് ഗണേഷുമായി കഴിഞ്ഞ ഒരു വർഷമായി അകന്നുകഴിയുകയായിരുന്നു സ്വാതി. മകനും അമ്മ കലാവതിക്കുമൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. സംഭവത്തിന് മൂന്ന് ദിവസം മുൻപ് സ്വാതിയുടെ അമ്മ ഹൈദരാബാദിലേക്ക് പോയിരുന്നു. രാവിലെയായിട്ടും ഫ്ലാറ്റിന്റെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് അയൽവാസികൾ കർണൂൽ സെക്കൻഡ് ടൗൺ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ദാരുണമായ ഈ കാഴ്ച കണ്ടത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് കുട്ടിയുടെ ബോധം വീണ്ടെടുത്തത്. ഏകാന്തജീവിതത്തിലെ മനോവിഷമമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സ്വാതിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യംചെയ്തു, യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയിൽ 16 തുന്നൽ

    Spread the love

    Spread the loveമുംബൈ ∙ സഹയാത്രികന്റെ ദുരുദ്ദേശ്യപരമായ സ്പർശനം ചോദ്യംചെയ്ത യുവതിയെ ഓടുന്ന ലോക്കൽ ട്രെയിനിൽനിന്ന് തള്ളിയിട്ടു. അപകടത്തിൽ യുവതിയുടെ ഇടതുകൈ അറ്റുപോവുകയും തലയിൽ പതിനാറോളം തുന്നലുകൾ വേണ്ടിവരികയും ചെയ്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.   മുംബൈ ബോറിവലിയിൽ നിന്ന്…

    ‘ദീപാവലി ആശംസകൾ, എല്ലാവരെയും കൊന്നൊടുക്കും’: യുവാവിനെ അയൽവാസി വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveന്യൂഡൽഹി ∙ പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സിംഗപ്പൂരിലെ പ്രമുഖ മൾട്ടിനാഷനൽ കമ്പനി ജീവനക്കാരനെ അയൽവാസി വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. ഹരിയാനയിലെ ഫരീദാബാദിൽ ഇക്കഴിഞ്ഞ 6 ന് രാത്രി നടന്ന അരുംകൊലയുടെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബന്ധുവിന്റെ വിവാഹത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *