വ്യാജ പ്രായം നൽകി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരെ കുടുക്കാൻ എഐ; കർശന സുരക്ഷയുമായി മെറ്റ

Spread the love

കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യാജ പ്രായം നൽകി അക്കൗണ്ട് ഉപയോഗിക്കുന്നവരെ കണ്ടെത്താൻ നിർമിതബുദ്ധിയുടെ (എഐ) സഹായം തേടാൻ ഒരുങ്ങി മെറ്റ. പല കൗമാരക്കാരും കർശന നിയന്ത്രണങ്ങൾ ഒഴിവാക്കാനായി രജിസ്റ്റർ ചെയ്യുമ്പോൾ തെറ്റായ ജനനത്തീയതിയാണ് നൽകുന്നത്. ഈ തട്ടിപ്പിന് തടയിടാനാണ് ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ പുതിയ എഐ സംവിധാനം ആഗോളതലത്തിൽ നടപ്പാക്കുന്നത്. മുതിർന്നവരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അക്കൗണ്ട് ഉപയോഗിക്കുന്നത് കൗമാരക്കാരാണോ എന്ന് ഈ സാങ്കേതികവിദ്യയിലൂടെ തിരിച്ചറിഞ്ഞ് അവരുടെ അക്കൗണ്ടുകൾ സുരക്ഷിതമായ ‘ടീൻ അക്കൗണ്ടുകളിലേക്ക്’ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

ഉപയോക്താക്കളുടെ പ്രായം കൃത്യമായി കണക്കാക്കാൻ ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ വിവരങ്ങളും പോസ്റ്റുകളും കമന്റുകളും എഐ വിശകലനം ചെയ്യും. ജന്മദിനാഘോഷങ്ങൾ, സ്കൂൾ ക്ലാസുകൾ തുടങ്ങിയ പരാമർശങ്ങൾക്കൊപ്പം ഫോട്ടോകളിലെയും വീഡിയോകളിലെയും ദൃശ്യസൂചനകളും ഇതിനായി ഉപയോഗിക്കും. ഒരാളുടെ ശാരീരിക സവിശേഷതകൾ പോലും വിലയിരുത്തി പ്രായം കണ്ടെത്താനാണ് മെറ്റയുടെ പുതിയ നീക്കം. കൗമാരക്കാരുടേതാണെന്ന് കണ്ടെത്തുന്ന അക്കൗണ്ടുകൾ സ്വതവേ സ്വകാര്യമായിരിക്കുമെന്നതാണ് പ്രധാന പ്രത്യേകത. ഉപദ്രവകരമായ കമന്റുകൾ തടയുക, പരിചയമുള്ളവരിൽ നിന്ന് മാത്രം സന്ദേശങ്ങൾ സ്വീകരിക്കുക, ദിവസേന 60 മിനിറ്റിനു ശേഷം ഉപയോഗം നിർത്താനുള്ള റിമൈൻഡർ നൽകുക, രാത്രി 10 മുതൽ രാവിലെ 7 വരെ നോട്ടിഫിക്കേഷനുകൾ നിശബ്ദമാക്കുക തുടങ്ങിയ കർശന നിയന്ത്രണങ്ങൾ ഇത്തരം അക്കൗണ്ടുകളിൽ ബാധകമാകും.

 

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിയമനടപടികൾക്കും പരാതികൾക്കും പിന്നാലെയാണ് മെറ്റയുടെ ഈ നിർണായക സുരക്ഷാ മാറ്റം. കൗമാരക്കാരുടെ മാനസികാരോഗ്യത്തെ പ്ലാറ്റ്‌ഫോമുകൾ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് അറ്റോർണി ജനറൽമാർ നൽകിയ പരാതികളെ തുടർന്ന് ഒത്തുതീർപ്പിലെത്തിയ ശേഷമാണ് സുരക്ഷാ നടപടികൾ ശക്തമാക്കിയത്. 13 വയസിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ കണ്ടെത്താനും മുതിർന്ന കൗമാരക്കാരെ സുരക്ഷിതമായ സംവിധാനങ്ങളിലേക്ക് മാറ്റാനും വലിയ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. രക്ഷിതാക്കൾക്കായി പ്രത്യേക ബോധവത്കരണ വീഡിയോകളും ഇൻസ്റ്റഗ്രാം ഫീഡിൽ ഉൾപ്പെടുത്തുന്നുണ്ട്.

  • Related Posts

    “ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്”; റൂംമേറ്റിന്റെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്തതായി ജപ്പാനിൽ യുവതി കോടതിയിൽ കുറ്റം സമ്മതിച്ചു

    Spread the love

    Spread the loveജോലി ചെയ്യാത്തതിനാൽ ഭക്ഷണം കഴിച്ചതിന് റൂംമേറ്റിനെ ഭീഷണിപ്പെടുത്തി സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർക്കാൻ നിർബന്ധിച്ച കേസിൽ അമ്പതുകാരി ജാപ്പനീസ് കോടതിയിൽ കുറ്റം സമ്മതിച്ചു. ജപ്പാനിലെ ഇബരാക്കി പ്രവിശ്യയിലെ മിറ്റോ ജില്ലാ കോടതിയുടെ ഷിമോത്സുമ ശാഖയിൽ നടന്ന…

    വീടുകളുണ്ട്, തെരുവുകളുണ്ട്… പക്ഷേ മനുഷ്യരില്ല; ഒരിക്കൽ പതിനായിരങ്ങൾ ജീവിച്ച മണ്ണ്… ഇന്ന് പ്രേതനഗരമായി മാറിയതിന് പിന്നിലെ ദുരന്തം!

    Spread the love

    Spread the loveലോകത്തിന്റെ വിവിധ കോണുകളിൽ ചരിത്രത്തിന്റെ അവശേഷിപ്പുകളായി ഇത്രയധികം നിശബ്ദതയും വേദനയും പേറുന്ന മറ്റൊരു പ്രദേശം കാണാൻ സാധിക്കില്ല. തുർക്കിയുടെ തെക്കുപടിഞ്ഞാറൻ മുനമ്പിലുള്ള മുഗ്ല പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന കയാകോയ് ഇന്ന് സഞ്ചാരികളെ അമ്പരപ്പിക്കുന്ന ഒരു പ്രേതനഗരമാണ്. ഒരിക്കൽ ആയിരക്കണക്കിന്…

    Leave a Reply

    Your email address will not be published. Required fields are marked *