അക്ഷരയുടെ മരണം; ബസ് ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്

Spread the love

കൊച്ചി: ഐടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ ബിനോയിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫോപാര്‍ക്ക് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് കത്ത് നല്‍കി. ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിനും മരണത്തിനും കാരണമായതെന്ന് പൊലീസ് കത്തില്‍ വ്യക്തമാക്കി. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിനോയ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

 

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇന്‍ഫോ പാര്‍ക്കിലെ ഐടി ജീവനക്കാരിയും തൃശൂര്‍ സ്വദേശിനിയുമായ അക്ഷര അപകടത്തില്‍ മരിച്ചത്. ജിമ്മിലെ വ്യായാമത്തിനു ശേഷം നടന്ന് താമസ സ്ഥലേത്തക്ക് പോകുന്നതിനിടെ അമിത വേഗത്തിലെത്തിയ ബസ് അക്ഷരയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ലഹരിയിടപാട് കേസിലും അടിപിടി കേസിലുമുള്‍പ്പെട്ടയാളാണ് ബസ് ഡ്രൈവറായ ബിനോയ്.

 

സംഭവത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. നടപ്പാതകള്‍ ഒരുക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പിനും സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പിനും ഗുരുതര വീഴ്ച്ച സംഭവിച്ചെന്നാണ് പരാതിയിലെ ആരോപണം.

  • Related Posts

    ഇളവ് ഇവര്‍ക്ക് മാത്രം; മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന അവസരം ഡിസംബര്‍ 8

    Spread the love

    Spread the loveതിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് അവ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഡിസംബര്‍ എട്ടുവരെയാണ്. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശമുള്ളവരില്‍ അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഇല്ലാതെ സ്വമേധയാ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ…

    ഇ.ഡിയുടെ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമം: കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമിച്ച സംഭവത്തിൽ കേരള പ്രവാസി അസോസിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളപ്പാലത്ത് വീട്ടിൽ രാജേന്ദ്രനെ (54) എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്…

    Leave a Reply

    Your email address will not be published. Required fields are marked *