ഇളവ് ഇവര്‍ക്ക് മാത്രം; മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന അവസരം ഡിസംബര്‍ 8

Spread the love

തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് അവ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഡിസംബര്‍ എട്ടുവരെയാണ്. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശമുള്ളവരില്‍ അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഇല്ലാതെ സ്വമേധയാ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു. അനുവദിച്ച സമയത്തിനുശേഷം നടത്തുന്ന പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തുന്നവരില്‍നിന്ന് ഇതുവരെ കൈപ്പറ്റിയ റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില പിഴയായി ഈടാക്കും.

 

ജീവിതസാഹചര്യങ്ങളിലും സാമ്പത്തിക നിലയിലും മാറ്റമുണ്ടായിട്ടും മുന്‍ഗണനാ കാര്‍ഡുകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നവരെയാണ് നടപടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ആദായനികുതി അടയ്ക്കുന്നവര്‍ തുടങ്ങിയവര്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യേണ്ടവരാണ്. പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍, ഒരേക്കറിലധികം ഭൂമിയുള്ളവര്‍, 1,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടോ ഫ്ളാറ്റോ ഉള്ളവര്‍, നാല് ചക്ര വാഹനം സ്വന്തമായുള്ളവര്‍ എന്നിവരും ഇതില്‍പ്പെടും. വിദേശത്തോ സ്വകാര്യ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന കുടുംബാംഗത്തിന് പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടെങ്കിലും മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ടാകില്ല.

 

അതേസമയം, നിശ്ചിത വിഭാഗങ്ങള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. പാര്‍ട്ട് ടൈം, താല്‍ക്കാലിക ജീവനക്കാര്‍, നാലാം ക്ലാസ് തസ്തികകളില്‍നിന്ന് വിരമിച്ച പെന്‍ഷന്‍കാര്‍, പ്രതിമാസം 5,000 രൂപയില്‍ താഴെ പെന്‍ഷന്‍ ലഭിക്കുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ ലഭിക്കുന്നവര്‍ എന്നിവരെ നടപടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരേക്കറിലധികം ഭൂമിയുള്ള പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഉപജീവനത്തിനുള്ള ഏക വരുമാനമാര്‍ഗമായി ടാക്സി ഉപയോഗിക്കുന്ന നാല് ചക്ര വാഹന ഉടമകള്‍ക്കും ഇളവ് ലഭിക്കും.

 

കാര്‍ഡിന്റെ വിഭാഗം മാറ്റുന്നതിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. ഇതിനായി ഒറിജിനല്‍ റേഷന്‍ കാര്‍ഡ്, കുടുംബനാഥന്റെ ആധാര്‍ കാര്‍ഡ്, വിഭാഗം മാറ്റുന്നതിനുള്ള നിര്‍ദിഷ്ട അപേക്ഷാ ഫോറം എന്നിവ ഹാജരാക്കണം. ഡിസംബര്‍ എട്ടിനകം സ്വമേധയാ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിഴയോ നിയമനടപടികളോ നേരിടേണ്ടിവരില്ല.

 

അനര്‍ഹരുടെ കാര്‍ഡുകള്‍ പൂര്‍ണമായി റദ്ദാക്കുന്നതിനു പകരം അര്‍ഹതയ്ക്കനുസരിച്ച് മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതുവഴി നിലവില്‍ മുന്‍ഗണനാ പട്ടികയില്‍ ഇടം ലഭിക്കാത്ത അര്‍ഹരായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനാകും.

  • Related Posts

    അക്ഷരയുടെ മരണം; ബസ് ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്

    Spread the love

    Spread the loveകൊച്ചി: ഐടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ ബിനോയിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫോപാര്‍ക്ക് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് കത്ത് നല്‍കി. ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിനും മരണത്തിനും കാരണമായതെന്ന് പൊലീസ് കത്തില്‍…

    ഇ.ഡിയുടെ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമം: കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമിച്ച സംഭവത്തിൽ കേരള പ്രവാസി അസോസിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളപ്പാലത്ത് വീട്ടിൽ രാജേന്ദ്രനെ (54) എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്…

    Leave a Reply

    Your email address will not be published. Required fields are marked *