വിവാഹദിനത്തിൽ വീട്ടിൽ സ്ഫോടനം, വരനും വധുവും ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു; അന്വേഷണം ആരംഭിച്ചു

Spread the love

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വിവാഹ ആഘോഷങ്ങൾക്കിടെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ വരനും വധുവും ഉൾപ്പെടുന്നു. ഒട്ടേറെപ്പേർക്കു സ്ഫോടനത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച നടന്ന വിവാഹത്തിന്റെ ആഘോഷങ്ങൾ വീട്ടിൽവച്ചു നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

സ്ഫോടനത്തിൽ വീട് പൂർണമായും തകരുകയും സമീപത്തെ നാലു വീടുകൾക്ക് കേടുപാടുണ്ടാവുകയും ചെയ്തതായി ഇസ്‌ലാമാബാദ് അഡീഷനൽ ഡപ്യൂട്ടി കമ്മിഷണർ സാഹിബ്‌സാദ യൂസഫ് പറഞ്ഞു. മരിച്ചവരിൽ വരനും വധുവും ഉൾപ്പെട്ടിട്ടുണ്ടെന്നും ഡപ്യൂട്ടി കമ്മിഷണർ സ്ഥിരീകരിച്ചു. അതിഥികൾ ഉൾപ്പെടെയുണ്ടായിരുന്ന സൽക്കാര വേദിയിലാണ് സ്ഫോടനം ഉണ്ടായത്. തുടർന്ന് രക്ഷാപ്രവർത്തകരെത്തിയാണ് അവശിഷ്ടങ്ങളിൽനിന്നും പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

  • Related Posts

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    Leave a Reply

    Your email address will not be published. Required fields are marked *